Connect with us
48 birthday
top banner (1)

Delhi

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി

Avatar

Published

on

ഡല്‍ഹി: ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. പ്രതിയെ സംബന്ധിച്ച് സര്‍ക്കാര്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.

നേരത്തെ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ അപേക്ഷയും സുപ്രിം കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇരുപത്തിനാല് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

Advertisement
inner ad

Delhi

റഷ്യക്ക് മേല്‍ യു.എസ് ഉപരോധം : മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എണ്ണവില

Published

on


ന്യൂഡല്‍ഹി: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിലയിലേക്ക് എണ്ണവിലയെത്തി. റഷ്യക്ക് മേല്‍ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ചൈനക്കും ഇന്ത്യക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകള്‍ 1.35 ഡോളറാണ് ഉയര്‍ന്നത്. 1.69 ശതമാനം വര്‍ധിച്ച് എണ്ണവില ബാരലിന് 81.11 ഡോളറായി. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ 1.40 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 77.97 ഡോളറായി. റഷ്യ എണ്ണ ഉല്‍പാദക കമ്പനികള്‍ക്കും എണ്ണയുടെ വിതരണം നടത്തുന്ന 183 കപ്പലുകള്‍ക്കുമാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ഉയര്‍ന്നത്.

Advertisement
inner ad

അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു. 23 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 86.27ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്കും മറ്റ് രാജ്യങ്ങളിലെ വിപണികള്‍ ശക്തിപ്പെട്ടതും രൂപയുടെ മൂല്യത്തെ കുറേ ദിവസങ്ങളായി സ്വാധീനിക്കുന്നുണ്ട്.

യു.എസ് ജോബ് ഡാറ്റയില്‍ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടായതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വന്‍തോതില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയില്ലെന്ന പ്രവചനങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി.

Advertisement
inner ad

കഴിഞ്ഞ മാസം യു.എസില്‍ 2,56,000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, 1.60 ലക്ഷം തൊഴിലുകള്‍ മാത്രമേ യു.എസില്‍ സൃഷ്ടിക്കപ്പെടു എന്നതായിരുന്നു റോയിട്ടേഴ്‌സ് പ്രവചനം. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്. ഇതൊക്കെ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനുള്ള കാരണമായിരുന്നു.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്ക് കുരുക്ക്

Published

on


ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനം ശക്തം. രാജ്യതലസ്ഥാനത്തെ റോഡുകളുടെയും അഴുക്കുചാലുകളുടേയും ശോച്യാവസ്ഥ കാണിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി പ്രചാരണ വിഡിയോ തയാറാക്കിയത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ കുരുക്കാകുകയായിരുന്നു.

ബി.ജെ.പി പുറത്തുവിട്ട വിഡിയോയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഫരീദാബാദില്‍ നിന്നുള്ളതാണെന്ന് വ്യക്തമായതോടെയാണ് കള്ളക്കളി പുറത്തായത്. ബി.ജെ.പി തന്നെ ഭരിക്കുന്ന ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഡല്‍ഹിയില്‍ നിന്നുള്ളതാണെന്ന പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ അവര്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement
inner ad

രണ്ട് യുവതികള്‍ തകര്‍ന്ന് കിടക്കുന്ന വെള്ളക്കെട്ടുള്ള റോഡിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് യുവതികള്‍ കുറ്റപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. റോഡ് മോശമായതിനാല്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തതിനെ സംബന്ധിച്ചും യുവതികള്‍ പരാതി പറയുന്നുണ്ട്. ഈ സംഭാഷണത്തിനൊപ്പം ഒടുവില്‍ ഓട്ടോ ഡ്രൈവറും ചേരുന്നു

പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ചെയ്ത തെറ്റാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ഓട്ടോ ഡ്രൈവര്‍ പറയുന്നത്. ഇപ്പോള്‍ മാറ്റത്തിനുള്ള അവസരമാണെന്ന് ഡ്രൈവര്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ എ.എ.പി ഇതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി.

Advertisement
inner ad

ഇതിനൊടുവിലാണ് വിഡിയോയില്‍ കാണുന്ന റോഡുകള്‍ ഡല്‍ഹിയിലേത് അല്ലെന്നും ഹരിയാനയിലേതാണെന്നും വ്യക്തമായത്. വിഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Delhi

ആശാ ലോറൻസ് സുപ്രീം കോടതിയിൽ

Published

on

ഡൽഹി: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.

Advertisement
inner ad
Continue Reading

Featured