Connect with us
inner ad

Kerala

ഡോ: വി.പി. സിദ്ധൻ സ്കോളർഷിപ് ഡോ: അമീറ അമീറിന്

Avatar

Published

on

കേരള ആരോഗ്യ സർവ്വകലാശയുടെ കീഴിൽ തിരുവനന്തപുരത്ത് ഗ്ലോബൽ ഇൻസ്റ്റിടൂട്ട് ഒഫ് പബ്ലിക് ഹെർത്തിലെ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്) വിദ്യാർത്ഥിയായ ഡോ: അമീറ അമീറിന് പ്രഥമ ‘ഡോ: വി.പി. സിദ്ധൻ സ്കോളർഷിപ്പ്’ ലഭിച്ചു.

ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ചടങ്ങിൽ എ.വി.എ ഗ്രൂപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായ ഡോ: എ.വി. അനൂപ് സ്കോളർഷിപ്പ് സമ്മാനിച്ചു. രണ്ടു വർഷത്തെ എം.പി.എച് കോഴ്സിൻ്റെ ഫീസായ ഒന്നര ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പൊതുജനാരോഗ്യത്തിൽ ഉപരിപഠനം നടത്തുന്ന ഡോ: അമീറ ആയൂർവേദ ഡോക്ടറാണ്. ഡോ: വി.പി. സിദ്ധൻ പൊതുജനാരോഗ്യ ചെയറിൻ്റെ ഉദ്ഘാടനവും ഡോ: അനൂപ് നിർവഹിച്ചു. ചടങ്ങിൽ പത്മശ്രീ ഡോ: മാർത്താണ്ഡപിള്ള, ഡോ.എസ്.എസ്. ലാൽ, ഡോ: രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

കൊല്ലത്ത്‌ വേനൽ മഴയ്ക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

Published

on

കൊല്ലം: കിഴക്കേകല്ലടയിൽ ഇടിമിന്നലേറ്റ്
ഒരാൾ മരിച്ചു. കശുവണ്ടി തൊഴിലാളിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കേക്കല്ലട ഓണമ്പലത്തെ സെന്റ് മേരീസ് കശുവണ്ടി ഫാക്‌ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. 65 വയസായിരുന്നു. ഇതേ ഫാക്‌ടറിയിൽ തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരിക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Kerala

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 8ന്, ഹയർ സെക്കൻഡറി മേയ് 9ന്

Published

on

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിനാണ് ഫലം പുറത്തുവിടുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മേയ് 19നായിരുന്നു എസ്എ സ്‌എൽസി ഫലപ്രഖ്യാപനം നടന്നത്. പതിനൊ ന്നു ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏപ്രിൽ മൂന്നു മുതൽ 20 വരെയാണ് എസ്എ സ്എൽസി മൂല്യനിർണയം നടന്നത്. 70 ക്യാമ്പു കളിലായി 10,500 അധ്യാപകർ പങ്കെടുത്ത് റിക്കാ ർഡ് വേഗത്തിലാണ് മൂല്യനിർണയം പൂർത്തി യാക്കിയത്.

മൂല്യനിർണയത്തിൻ്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാ ക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈമാസം 24 വരെ ഹയർ സെക്കൻ ഡറി മൂല്യനിർണയവും നടന്നു.
പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലായി, കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു; ചെറിയാൻ ഫിലിപ്പ്

Published

on

തിരുവനന്തപുരം: സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് കെപിസിസി മാധ്യമ വിഭാഗം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.2005-ല്‍ മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്‍റെ നേതൃത്വത്തിലാണ്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്. പിണറായിയെ തകർക്കാൻ വി.എസിന്‍റെ കോടാലിയായി പ്രവർത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്‍റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാല്‍, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല. എ. കെ.ജി, സി.എച്ച്‌ കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ, എം.വി.രാഘവൻ , ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി , കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂർ ലോബി തകരുന്നത് കേരളത്തില്‍ സിപിഎമ്മിന്‍റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സിപിഎമ്മില്‍ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെരിയാന്‍ ഫിലിപ്പ് പറഞ്ഞു.

Continue Reading

Featured