ഡോ. ശിവരാമകൃഷ്ണ പിള്ളയെയും സുധാകരന്‍ പിള്ളയെയും അനുസ്മരിച്ചു

കൊല്ലംഃ കൊല്ലത്തിന്‍റെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യങ്ങളായിരുന്ന പ്രശസ്ത ആതുരശുശ്രൂഷകന്‍ ഡോ. ശിവരാമകൃഷ്ണ പിള്ള, ഫാഷന്‍ സുധാകരന്‍ പിള്ള എന്നിവരെ മന്നം സാംസ്കാരിക സമതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ആതുര ശുശ്രൂഷാ രംഗത്ത് ഡോ. ശിവരാമകൃഷ്ണ പിള്ളയുടെ സേവനങ്ങള്‍ നിസ്തുലമായിരുന്നു എന്നു പ്രസിഡന്‍റ് ആര്‍. ഹരികുമാര്‍ പറഞ്ഞു. സെക്രട്ടറി ഗോപകുമാര്‍, ട്രഷറര്‍ പ്രൊഫ. ടി. ശശികുമാര്‍‌, ജി.വി. കൃഷ്ണ കുമാര്‍, ആര്‍. രാജീവ് കുമാര്‍, ആര്‍. അനില്‍ കുമാര്‍, ടി.എന്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment