Connect with us
48 birthday
top banner (1)

Health

സാമന്തയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ഡോ. സിറിയക് എബി ഫിലിപ്‌സ്

Avatar

Published

on

വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷന്‍ ചെയ്താല്‍ മതിയെന്ന് നടി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടി പറഞ്ഞത് അശാസ്ത്രീയമായ ചികിത്സാരീതിയാണെന്ന് വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ ലിവര്‍ ഡോക്ടര്‍ എന്ന് അറയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയിരുന്നു. ആരോഗ്യശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറച്ചു. കൂടാതെ നടിയെ ജയിലില്‍ അടക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. തന്റെ ഉദ്ദേശം ആരേയും ഉപദ്രവിക്കണമെന്നല്ലെന്നാണ് സാമന്ത പറയുന്നത്. 25 വര്‍ഷമായി ഡി.ആര്‍.ഡി.ഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും നടി പറഞ്ഞു.

Advertisement
inner ad

‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, എനിക്ക് പലതരം മരുന്നുകള്‍ കഴിക്കേണ്ടി വന്നു. പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മരുന്നുകളെല്ലാം കഴിച്ചത്. ഇവയില്‍ പലതും വളരെയധികം ചെലവേറിയതായിരുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറെക്കാലമായി ഈ ചികിത്സകളൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ചികിത്സാരീതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ശേഷം അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന ചികിത്സകള്‍ കണ്ടെത്തി. 25 വര്‍ഷമായി ഡിആര്‍ഡിഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവെക്കുക മാത്രമാണ് ചെയ്തത്.

ഒരു മാന്യവ്യക്തി എന്റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്.എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നെ ജയിലില്‍ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു താരം എന്ന നിലയില്‍ വൈദ്യചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയിലാണ് ഞാന്‍ അക്കാര്യങ്ങള്‍ പങ്കുവച്ചത്. ആരെയും ഉപദ്രവിക്കണമെന്നോ പിന്തുണക്കണമെന്നോ പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുമല്ല’- സാമന്ത പറഞ്ഞു. നേരത്തെയും സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം.തുടര്‍ന്ന് നടി കുറ്റസമ്മതം നടത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Published

on

ബംഗളൂരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി. കെ. വർഗീസിന്‍റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്. രോഗബാധയേ തുടർന്ന് കഴിഞ്ഞ കുറച്ച്‌ ദിവസം ബംഗളൂരുവിലെ സെന്‍റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

Advertisement
inner ad
Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

Published

on

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്.

Advertisement
inner ad

ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാൻ കഴിഞ്ഞത്.

Advertisement
inner ad
Continue Reading

Health

നിപ: ഹൈറിസ്ക് പട്ടികയിൽ 101 പേർ; സമ്പർക്ക പട്ടികയിൽ തിരുവനന്തപുരത്തെ 4 പേരും

Published

on

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് 14 കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ കൂടി പരിശോധിക്കുമെന്ന് റിപ്പോർട്ട്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്.
ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിൽ 68 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാല് പേരും സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്.

Advertisement
inner ad
Continue Reading

Featured