ആയൂര്‍വേദ കുലപതി ഡോ. പി. കെ. വാര്യര്‍ അന്തരിച്ചു

കോട്ടക്കല്‍ : കോട്ടയ്ക്കല്‍ ആയുര്‍വേദാശുപത്രി മാനേജിംഗ് ട്രസ്റ്റി പത്മഭൂഷന്‍ വൈദ്യരത്നം ഡോ.പി. കെ വാര്യര്‍ (100) അന്തരിച്ചു. കോട്ടയ്ക്കലിലെ വസതിയില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. രോഗം ഭേദപ്പെട്ടെങ്കിലും അനുബന്ധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആയുര്‍വേദത്തെ ജനകീയമാക്കുന്നതില്‍ പി കെ വാര്യര്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മ്മിക്കപ്പെടും. തികഞ്ഞ സാധാരണക്കാര്‍ക്കു പോലും ചികിത്സ ഒരു കാരണവശാലും മുടങ്ങരുതെന്ന ചിന്തയോടെ ഇക്കാലമത്രയും പ്രവര്‍ത്തിച്ച പി കെ വാര്യര്‍ കേരളത്തിനു മാത്രമല്ല, ലോകത്തിനു തന്നെ അഭിമാന വ്യക്തിത്വമായിരുന്നു.

1921 ജൂണ്‍ അഞ്ചിനായിരുന്നു ഡോ. പി. കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ പഠനം തുടര്‍ന്ന അദ്ദേഹം വൈദ്യരത്‌നം പി എസ് വാര്യര്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന് ആയുര്‍വേദത്തില്‍ പഠനം തുടര്‍ന്നു. 1953 ല്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി ചുമതലയേറ്റ അദ്ദേഹം കോട്ടക്കല്‍ ആര്യവൈദ്യശാലയെ ജനകീയമാക്കി മാറ്റുകയായിരുന്നു. അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ 1999 ല്‍ പത്മശ്രീയും, 2010 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആയുര്‍വേദ കുലപതിയായ ഡോ. പി. കെ. വാര്യരെ ആദരിച്ചു. ഈ ആദരവുകളെല്ലാം തനിക്ക് മാത്രമല്ലെന്നും എല്ലാം കോട്ടക്കല്‍ ആയുര്‍വേദ ശാലക്കും അവകാശപ്പെട്ടതാണെന്നും ഡോ. പി. കെ. വാര്യര്‍ എപ്പോഴും പറയുമാിരുന്നു.
കവയത്രി പരേതയായ മാധവിക്കുട്ടി വാരസ്യരാണ് ഭാര്യ . മക്കള്‍ ഡോ. കെ. ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ. വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍ രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ വി ചന്ദ്രന്‍ വാരിയര്‍.
ലക്ഷ്യപ്രാപ്തിയിലേക്ക് കുറുക്കുവഴികളില്ലെന്ന് എന്നും വിശ്വസിച്ചിരുന്ന ഡോ. പി. കെ. വാര്യര്‍ തന്റെ കഴിവിന് അനുസരിച്ച് പടിപടിയായി കോട്ടക്കല്‍ ആര്യവൈദ്യശാലയെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന സ്ഥാപനമായി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയത് ഡോ. പി. കെ. വാരിയര്‍ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും പ്രവര്‍ത്തന മികവുമെല്ലാം ആയുര്‍വേദ ശാലയുടെ പുരോഗതിക്കും മാറ്റുകൂട്ടി.
തോന്നിയ രീതിയില്‍ ഭക്ഷണം കഴിക്കരുതെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി തന്നെയാണ് ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും. പ്രകൃതിയേയും മനുഷ്യനെയും ഒരുമിച്ചുനിര്‍ത്തി ചികിത്സാവിധികള്‍ നിശ്ചയിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യക്തിത്വമാണ് പി. കെ. വാര്യര്‍.
സമഗ്ര വൈദ്യശാസ്ത്രത്തിന്റെ ഒരു വക്താവാണ് ഡോ. വാരിയര്‍. ആരോഗ്യസംരക്ഷണത്തിന്റെ ഒരു ശാസ്ത്രീയ സംവിധാനമായി ആയുര്‍വേദം പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍, മറ്റ് സംവിധാനങ്ങളുടെ സാധുത അംഗീകരിക്കുകയും മറ്റ് മേഖലകളിലെ മുന്നേറ്റങ്ങളുമായി കാലികമായി തുടരുകയും ചെയ്യുന്നു. പേറ്റന്റുകളും ട്രിപ്‌സും സംബന്ധിച്ച വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ മുന്‍കൈകള്‍ ആയുര്‍വേദത്തിനും തദ്ദേശീയ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കും ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ലോകാരോഗ്യ സംഘടനയുടെ അല്‍മ അതാ പ്രഖ്യാപനത്തിന്റെ ശക്തമായ പിന്തുണക്കാരനായിരുന്നു അദ്ദേഹം, വൈദ്യശാസ്ത്രരംഗത്ത് സഹകരണ ശ്രമങ്ങള്‍ക്ക് വേണ്ടി വാദിച്ചു. യുഎന്‍ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്ന സന്ദേശം തന്റെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടെയും അദ്ദേഹം ജനപ്രിയമാക്കി. അല്‍മ അതാ പ്രഖ്യാപനത്തിനുള്ള അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞ പിന്തുണ സാര്‍വത്രിക പ്രശംസ നേടി.
ഡോ. വാരിയരുടെ രചനകളും അച്ചടക്ക വിഷയങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങളും സമകാലീന മെഡിക്കല്‍ സാഹിത്യത്തെ വളരെയധികം സമ്പന്നമാക്കി. അദ്ദേഹം നിരവധി പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്, ആര്യ വൈദ്യ സമാജത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ വൈദ്യരത്‌നം പി.എസ്. രണ്ട് പതിറ്റാണ്ടിലേറെക്കാലം വാരിയര്‍ ആയുര്‍വേദ കോളേജ് (മുമ്പ് ആര്യ വൈദ്യപതാസാല) ആയുര്‍വേദ കോളേജായി ഉയര്‍ത്തപ്പെട്ട കാലഘട്ടത്തില്‍. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ആയുര്‍വേദ ഫാക്കല്‍റ്റി ഡീന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment