ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് കാലം ചെയ്തു

ന്യൂഡല്‍ഹിഃ മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം ഭദ്രാസനാധിപന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് കാലം ചെയ്തു. കോവിഡ് അനന്തര രോഗങ്ങളെത്തുടര്‍ന്നു കഴിഞ്ഞ അഞ്ചുമാസമായി ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ ബാഹ്യ കേരള മെത്രാനെന്ന നിലയില്‍ ഇതര സംസ്ഥാനങ്ങളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഡല്‍ഹിയിലടക്കം തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്കായി പ്രത്യേക അന്നദാന പദ്ധതിനടപ്പാക്കി. ഗുരുഗ്രാം രൂപതയിലെ ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

കോവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ചു മാസത്തോളം ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ കടുത്ത ശ്വാസ തടസവും മറ്റും അുഭവപ്പെട്ടു. വെന്‍‌റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഒരു മണിയോടെ നില അതീവ ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

Related posts

Leave a Comment