Connect with us
48 birthday
top banner (1)

Featured

മവേലിക്കരയെ നെഞ്ചേറ്റിയ ഡോ.എം.എസ്.വല്യത്താന്‍

Avatar

Published

on


മാവേലിക്കര/ ആലപ്പുഴ: മാവേലിക്കരയില്‍ ജനിച്ച്, മാവേലിക്കരയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രാജ്യത്തിന് അഭിമാനമായി മാറിയ വ്യക്തിത്വമായിരുന്നു മാവേലിക്കരക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായ ഡോ.എം.എസ്.വല്യത്താന്‍. ജന്മനാടിനെ നെഞ്ചോട് ചേര്‍ത്ത വ്യക്തി കൂടിയായിരുന്നു അദ്ദഹം. തന്റെ ഏത് പ്രധാന ആഘോഷങ്ങളും മാവേലിക്കരയിലാക്കുവാനായി ഏറെ ശ്രദ്ധാലുവായിരുന്നു ഡോ.എം.എസ്.വല്യത്താന്നെ ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍. 60-ാം പിറന്നാളും എഴുപതാം പിറന്നാളുമൊക്കെ അനന്തിരവനായ പ്രകാശ് വല്യത്താന്റെ വീടായ ഉത്സവ മഠം കൊട്ടാരത്തില്‍ താമസിച്ചു കൊണ്ടായിരുന്നു ആഘോഷിച്ചത്.
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വലിയ ഭക്തനുമായിരുന്നു അദ്ദേഹം. 1934 മെയ് 24ന് മാവേലിക്കര വലിയകൊട്ടാരത്തിന്റെ ഭാഗമായിരുന്ന മാവേലിക്കര കോട്ടയ്ക്കകം കാവലില്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ട വര്‍മ്മയുടേയും ജാനകിയുടേയും ഏറ്റവും ഇളയ മകനായായി മാര്‍ത്താണ്ട വര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ.എം.എസ്.വല്യത്താന്റെ ജനനം. ഗോപാലകൃഷ്ണന്‍ വല്യത്താന്‍, ചന്ദ്രമതിയമ്മ, കൂടാതെ ബാല്യകാലത്തുതന്നെ മരണപ്പെട്ട രണ്ടു സഹോദരികളും ഡോ.എം.എസ്.വല്യത്താന് ഉണ്ടായിരുന്നു.

കൊട്ടാരം സ്‌കൂള്‍ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര എല്‍.പി.ജി.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മാവേലിക്കര റ്റി.റ്റി.ഐ, ബോയിസ് ഹൈസ് സ്‌കൂളിലെ വിദ്യാഭ്യാസം എന്നിവയ്ക്ക് ശേഷം അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എം.ബി.ബി.എസ് പഠനത്തിനായി പോകുകയായിരുന്നു. മാര്‍ത്താണ്ട വര്‍മ്മയുടെ മരണശേഷം അമ്മ ജാനകിയുമൊത്തായിരുന്നു തിരുവനന്തപുരത്തെ പഠനകാല ജീവിതം. പിന്നീട് സമയം ലഭിക്കുമ്പോഴൊക്കെ മാവേലിക്കരയില്‍ എത്തുവാന്‍ ശ്രദ്ധാലുവായിരുന്നു വല്യത്താന്‍. മാവേലിക്കരയിലെ മെട്രികുലേഷന്‍ വരെയുള്ള വിദ്യാഭ്യാസ കാലത്ത് തന്നെ നിരവധി സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തമായി വന്നെത്താവുന്ന കാലത്തൊക്കെയും ഈ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സുഹൃത്തുക്കളില്‍ പലരും പറയുന്നു. മാവേലിക്കരയില്‍ ചിലവഴിച്ച ബാല്യകാലമാണ് ആരോഗ്യരംഗത്തേക്ക് ചുവടുവെക്കാനുള്ള പ്രേരണയായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നീട് ലോക പ്രശസ്ത ഹൃദ്രാഗ വിദഗ്ദനായപ്പോഴും അദ്ദേഹം മാവേലിക്കരയെ വളരെയേറെ സ്നേഹിച്ചിരുന്നു.


ഡോ.എം.എസ്.വല്യത്താനും കുടുംബവും കുടുംബ വീടായ കാവലില്‍ കൊട്ടാരത്തിന് മുന്‍പില്‍. ചിത്രത്തില്‍ വലത്തെയറ്റം നില്‍ക്കുന്ന ഏറ്റവും ചെറിയകുട്ടിയാണ് ഡോ.എം.എസ്.വല്യത്താന്‍,

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Featured

ഇ പോസ് തകരാർ; പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു

Published

on

ഇ പോസ് തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാവർക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. നാളുകളായി തുക കുടിശ്ശികയായ സാഹചര്യത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Continue Reading

Ernakulam

ബോബി ചെമ്മണൂരിന് ജാമ്യം

Published

on

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ ബോബിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.

Continue Reading

Featured