Featured
ഡോ. എം.എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. രാജ്യം മുഴുവൻ പ്വർത്തിക്കുന്ന സ്വാമിനാഥൻ ഫൗണ്ടേഷന്റെ ചെയർമാനാണ്. ഇന്നു രാവിലെ 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. ഹരിത വിപ്ലത്തിന്റെ പിതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥൻ. സ്വാമിനാഥൻറെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. 1967ൽ പത്മശ്രീയും 1972ൽ പത്മഭൂഷനും 1989ൽ പത്മവിഭൂഷനും നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. 1971ൽ സാമൂഹിക സേവനത്തിന് രമൺ മാഗ്സസെ അവാർഡ്, 1986ൽ ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, 1987ൽ ആദ്യ ലോക ഫുഡ് പ്രൈസ്, 2000ത്തിൽ സമാധാനത്തിന് ഇന്ദിര ഗാന്ധി അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് എംഎസ് സ്വാമിനാഥന്റെ മുഴുവൻ പേര്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട ഹരിത വിപ്ലവത്തിൻറെ ശിൽപ്പിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1925 ഓഗസ്റ്റ് 7ന് സർജനായ ഡോ എം.കെ സാംബശിവൻറെയും പാർവതി തങ്കമ്മാളിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനനം. കുംഭകോണം കത്തോലിക്കേറ്റ് ലിറ്റിൽ ഫ്ലവർ ഹെസ്കൂളിൽ നിന്ന് 15 വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1944-ൽ സുവോളജിയിൽ ബിരുദം നേടി. ശേഷം മദ്രാസ് അഗ്രിക്കൾച്ചറൽ കോളേജിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദം കരസ്ഥമാക്കി.
1947ൽ ഡെൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനറ്റിക്സ് ആൻറ് പ്ലാൻറ് ബ്രീഡിങ്ങിൽ മാസ്റ്റർ ബിരുദവും നേടി. 1949ൽ നെതർലാൻഡ്സിലെ ജനിതക ഇൻസ്റ്റിറ്റ്യൂട്ടിൽ ഉരുളക്കിഴങ്ങിലെ ജനിതക പഠനത്തിനായി യുനെസ്കോ ഫെലോഷിപ്പ് സ്വീകരിച്ചു. 1950ൽ കേംബ്രിഡ്ജിൽ ഗവേഷണത്തിന് ചേർന്നു.1952ൽ പി.എച്ച്.ഡി നേടി. അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് ചേരുകയും അമേരിക്കൻ കാർഷിക വകുപ്പിനു കീഴിൽ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങാൻ സഹായിക്കുകയും ചെയ്തു.
1955-72 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനവും ഗവേഷണവും. മികച്ച ഉൽപ്പാദനം തരുന്ന ഗോതമ്പ് വിത്തുകൾക്കായുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. 1961-72 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവിയിലേക്ക് എത്തി. 1965 -ൽ നോർമൽ ബോലോഗും മറ്റു ശാസ്ത്രജ്ഞരുമായി ചേർന്ന് അത്യുൽപാദക വിത്തിനങ്ങൾ വികസിപ്പിച്ച് രാജ്യത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാൻ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു.
1972-79 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ആയിരുന്നു. 1979-80 കാലത്ത് കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയും 1980-82 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമയും പ്രവർത്തിച്ചു. 1988ൽ ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. 2004-06 കാലത്ത് ദേശീയ കർഷക കമ്മീഷൻ അധ്യക്ഷൻ ആയി പ്രവർത്തിച്ചു. 2007-13 കാലത്ത് രാജ്യസഭാംഗമായിരുന്നു. 2010-13 കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള സമിതിയിൽ ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
Featured
മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
Delhi
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
Featured
കേരളം രഞ്ജിട്രോഫി സെമിയില്‍

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.
399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.
2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login