Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

കോൺ​ഗ്രസ് നേതാവ് ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

Avatar

Published

on

കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി ആയിരുന്നു അന്ത്യം. ഇന്നു രാവിലെ പത്തുമണി മുതൽ 12 മണി വരെ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയിൽ പൊതുദർശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയും എംഎൽഎയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ആയിരുന്നു. കെപിസിസി നിർവാഹ സമിതി അംഗം ആയിരുന്നു. 1980 വണ്ടൂരിൽ നിന്ന് ജയിച്ചു. 1987 ചേലക്കരയിൽ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്ന് ജയിച്ചു. 2013 ൽ കുര്യനാട് വെച്ച് എം.എ ജോൺ അനുസ്മരണ പരിപാടിക്ക് ഇടെ പക്ഷാഘാതമുണ്ടായി. അന്നുമുതൽ ചികിത്സയിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം വിവിധ സർക്കാർ ആശുപത്രികളിൽ ഡോക്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. റിട്ടയേർഡ് അധ്യാപിക ബീബിയാണു ഭാര്യ. മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ.

Cinema

‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു

Published

on

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Advertisement
inner ad
Continue Reading

Ernakulam

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Published

on

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യ ഘട്ടത്തിൽ, കൊല്ലം-എറണാകുളം റൂട്ടിൽ മെമ്മു സ്പെഷ്യൽ സർവീസുകൾ ആയിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികളും ജോലിക്കായി യാത്ര ചെയ്യുന്നവരും ഈ സർവീസുകളിൽ നിന്നും ഗുണം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ പുതിയ സർവീസ് സഹായകരമാകും. പുനലൂർ-എറണാകുളം റൂട്ടിൽ മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Advertisement
inner ad
Continue Reading

Accident

വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

Published

on

കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. ഒടുക്കം കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.

Advertisement
inner ad

ആംബുലന്‍സിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന് ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന വീഡിയോ ഇതിനകം പ്രചാരണത്തിലുണ്ട്.

Advertisement
inner ad
Continue Reading

Featured