ടാപ്പിങ്ങ് തൊഴിലാളിയായ അച്ഛൻ്റെ ആഗ്രഹം സഫലമാക്കി ഡോ.അഞ്ചു

കാട്ടാക്കട:  ടാപ്പിങ് തൊഴിലാളിയായ അച്ഛന്റെ  ആഗ്രഹം സഫലമാക്കി മകൾ അഞ്ചു  .  ജില്ലയിലെ കോട്ടൂർ-കാപ്പുകാട്‌ റോഡരികത്തു വീട്ടിൽ  നാട്ടുകാരുടെ  പ്രിയപ്പെട്ട അഞ്ചു   ഇനി മുതൽ ഡോ. അഞ്ചു ആയി.മലപ്പുറത്തെ മഞ്ചേരി ഗവ:മെഡിക്കൽ കോളേജിൽ നിന്ന് ഈ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ്‌ തുടങ്ങിയിരിക്കുകയാണ് ഡോ അഞ്ചു. കോട്ടൂർ-കാപ്പുകാട്‌ റോഡരികത്തു വീട്ടിൽ  തങ്കയ്യൻ  ഉഷ ദമ്പതികൾക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.
കഴിഞ്ഞ 20 വർഷത്തിലധികമായി കോട്ടൂർ  പ്രദേശത്തു റബ്ബർ ടാപ്പിങ്  നടത്തി വരികയാണ് തങ്കയ്യൻ. അതിൽ നിന്നും കിട്ടുന്ന  വരുമാനത്തിലാണ്‌ പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ ഏഴു വരെ കോട്ടൂർ ഗവ: യൂ. പി.സ്കൂളിൽ എട്ട് മുതൽ പത്തു വരെ കുറ്റിച്ചൽ പരുത്തിപ്പള്ളി  ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠനം. തുടർന്ന്  കാട്ടാക്കട കുളത്തുമ്മൽ സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയിരുന്നു. 2016 ൽ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി. ആദ്യ അലോട്ട്മെന്റിൽ തന്നെ മെറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം ലഭിച്ചു.  കുറ്റിച്ചൽ പഞ്ചായത്തിൽ ഈ വർഷത്തെ  ആദ്യ ഡോക്ടർ എന്ന പദവിക്ക് അഞ്ചു അർഹയായി.

Related posts

Leave a Comment