Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

ഡോ. എ.എ. അമീൻ അന്തരിച്ചു

Avatar

Published

on

ഓച്ചിറ: ഐഎൻഎൽ ദേശീയ ട്രഷററും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഓച്ചിറ മഠത്തിക്കാരായ്മ വേളൂർ വീട്ടിൽ ഡോ: എ. എ. അമീൻ (67) അന്തരിച്ചു. കബറടക്കം വ്യാഴാഴ്ച 2.30 ന് മഠത്തിക്കാരാഴ്മ മുനീറുൽ ഇഖ് വാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഓച്ചിറ സ്റ്റാർ ഹോസ്പിറ്റലിൽ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായി ചങ്ങൻ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി യങ്കിലും 1.15നോടെ അന്ത്യം സംഭവിച്ചു. പി.ഡി.പി.യുടെ സ്ഥാപക ജനറൽ സെക്രട്ടറിയായും അൻവാർശ്ശേരി യത്തിംഖാനയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സൈക്യാട്രിയുടെ സംസ്ഥാന പ്രസിഡന്റ് , വേളൂർ ഗ്രൂപ്പ് ചെയർമാൻ കെ.റ്റി.ഡി.സി. മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016 ൽ ഐ.എൻ.എൽ ടിക്കറ്റിൽ കാസർകോഡ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാ ത്ഥിയായി മത്സരിച്ചങ്കിലും പരാജയപ്പെട്ടു. ഭാര്യ. എം.ഇ ,എസ്. സ്ഥാപകൻ ഡോ: പി.കെ.അബ്ദുൽ ഗഫുറിന്റെ മകൾ ഫൗസിൻ അമീൻ. മക്കൾ: ഡോ: ഫയാസ് അമീൻ അബ്ദുൽ ഗഫൂർ (നിംസ് മെഡിസിറ്റി / ക്രഡൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം) ഫാദിൽ അമീൻ അബ്ദുൽ ഗഫൂർ (സി.ഇ.ഒ. വേളൂർ ഗ്രൂപ്പ് ) മരുമക്കൾ. സുനു ( സ്ട്രക്ചറൽ എൻജിനിയർ) നിഹാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ഇ. വൈ. ചെന്നെ)
സഹോദരങ്ങൾ .സുബൈദ (വാലയിൽ ) ആബിദ, സൗദ (ഇരുവരും തിരുവനന്തപുരം) പരേതനായ അഷറഫ്

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ​പവന് 800 രൂപ കുറഞ്ഞു

Published

on

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ
30.50 ആണ്.

പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

Featured