മകൾക്കൊപ്പം ; സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഹെൽപ്പ് ലൈൻ ; ഏറ്റെടുത്ത് ജനം

തിരുവനന്തപുരം : സ്ത്രീധനം സംബന്ധിച്ച് ഒട്ടേറെ വിഷയങ്ങൾ സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ കേരളത്തിലുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കണ്ടോൺമെന്റ് ഹൗസിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത്. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച മകൾക്കൊപ്പം ക്യാമ്പയിന്റെ ഭാഗമായാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചത്. ഈ ക്യാമ്പയിന് ലഭിച്ച ജനപിന്തുണ ഏറെയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് പ്രതിപക്ഷ നേതാവിന്റെ ഹെൽപ് ലൈനുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ അടിയന്തര സഹായങ്ങളും നിർദേശങ്ങളും ലഭിക്കുന്നതാണ്.

Related posts

Leave a Comment