Kerala
സാലറി ചലഞ്ച് തുക വകമാറ്റിയെന്ന് സംശയം; CMDRF വെബ്സൈറ്റിൽ സ്വരൂപിച്ച തുക രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക 379 കോടി. CMDRF വെബ്സൈറ്റിൽ ഇത് കൃത്യമായി കാണിച്ചിട്ടുമുണ്ട്. ഈ തുക മുഴുവൻ സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നുമാണ്. ഈ ഘട്ടത്തിലാണ് ചില സംശയങ്ങൾ ഉയരുന്നത്.
സാലറി ചലഞ്ചിലൂടെ ലഭിച്ച പണത്തിന്റെ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. വയനാട് ഉരുൾപൊട്ടലിന് പിന്നാലെയാണ്, പുനരധിവാസത്തിനായി സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. 52 ശതമാനത്തോളം പേർ സാലറി ചലഞ്ചിൽ പങ്കെടുത്തു എന്ന വിവരവും പുറത്ത് വന്നിരുന്നു.എന്നാൽ പ്രസ്തുതുത സാലറി ചലഞ്ചിലൂടെ സമാാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല എന്നത് വെബ്സൈറ്റിൽ നിന്ന് വ്യക്തം. പുനരധിവാസത്തിനായി 379.04 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ ലഭിച്ചത്. ഇത് പൊതുജനങ്ങളുടെ സംഭാവനയാണ് എന്നും വെബ്സൈറ്റിൽ നിന്ന് വ്യക്തം.
സാലഞ്ച് ചലഞ്ചിന്റെ തുക ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അത് വെബ്സൈറ്റിൽ കാണിക്കേണ്ടതാണ്. എന്നാൽ സൈറ്റിൽ അതില്ല. ഇതോടെയാണ് സാലറി ചലഞ്ചിൽ നിന്ന് ലഭിച്ച പണം എവിടെ എന്ന ചോദ്യം ഉയരുന്നത്. ഈ പണം സർക്കാർ വകമാറ്റിയോ എന്നതടക്കമുള്ള ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.
വയനാട് ദുരന്തബാധിത മേഖലകളിലെ പുനർനിർമാണത്തിനായി ജീവനക്കാർക്കിടയിൽ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് സർക്കാർ തന്നെ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സമ്മതംമൂളിയവർ 52 ശതമാനം പേർ മാത്രമാണ്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ആകെ 5,32,207 ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ 500 അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. എന്നാൽ അതുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം.അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സർക്കാർ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.
Featured
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
Featured
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
Kerala
മന്ത്രി ആർ ബിന്ദുവിന് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍

തൃശ്ശൂർ: മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ കണ്ടെത്തിയത്സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി.
ശനിയാഴ്ച തൃശൂരില്‍ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയില്‍ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നിവേദനം നല്‍കിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു. എന്നാല്‍, പിന്നീട് ഈ അപേക്ഷ ഉള്‍പ്പെടെ റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തുകയായിരുന്നു. ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പമാണ് അപേക്ഷ കണ്ടെത്തിയത്.റോഡില്‍ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷയും ശ്രദ്ധയില്‍പെട്ടത്. അപേക്ഷയില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു പ്രതികരണം. അപേക്ഷ ഒരു തവണ കൂടി വാട്സാപ്പില്‍ അയക്കാനും അവർ ആവശ്യപ്പെട്ടു. അതേസമയം, മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login