Featured
സി.പി.എം ഭരണത്തിലെ ഇരട്ടത്താപ്പും
ഭരണകൂട ഭീകരതയും
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിഷേധ പ്രക്ഷോഭത്തിനാണ് ഇന്നു നമ്മുടെ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടാനും ഭയപ്പെടുത്തി നിശബ്ദരാക്കാനുമുള്ള ഭരണകൂട ഭീകരതയ്ക്കെതിരായ ജന മുന്നേറ്റത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നു നടക്കുന്ന പൊലീസ് സ്റ്റേഷൻ മാർച്ച് അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയൊന്നും ആർക്കും വേണ്ട. പക്ഷേ, ഭരണ വെറിയുടെ ഭീകര മുഖം സമൂഹ മനഃസാക്ഷിക്കു മുന്നിൽ തുറന്നു കാട്ടാൻ ഈ പ്രതിഷേധത്തിലൂടെ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം ഭരണത്തിനു കീഴിൽ ഇരട്ട നീതിയാണ് പൊലീസ് നടപ്പാക്കുന്നത്. ഒരു വശത്ത് പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ഭരണ സ്വാധീനമുപയോഗിച്ചു സ്വന്തം അഴിമതികൾക്കു മറ പിടിക്കാൻ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളെയും വിനു വി ജോൺ, അഖില നന്ദകുമാർ, ഷാജൻ സ്കറിയ തുടങ്ങിയ മാധ്യമ പ്രവർത്തകരെയും കള്ളക്കേസുണ്ടാക്കി ജയിലിടയ്ക്കാനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണ്.
അതേ സമയം, പല കേസുകളിലും തെളിവുകൾ സഹിതം സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ കേസില്ല. ഒരു രൂപ പോലും കമ്മിഷൻ പറ്റാതെ പരവൂരിൽ പുനർജനി പദ്ധതിയിലൂടെ നിരവധി പേർക്കു വീട് വച്ച് നൽകിയ വി.ഡി. സതീശനെതിരേ കേസ്. എന്നാൽ 20 കോടി രൂപ ചെലവിൽ തൃശൂരിൽ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ ഒമ്പതര കോടി രൂപ കമ്മിഷൻ പറ്റിയ കോഴ ഇടപാടിൽ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളല്ല. സിപിഎമ്മിലെ ഒരു പ്രമുഖൻ കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടിയിലധികം രൂപ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തൽ വന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല.
സന്ധ്യ രവിശങ്കർ എന്ന മാധ്യമ പ്രവർത്തക മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയുള്ള വാർത്ത പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി പിണറായി വിജയൻ 1500 ഏക്കർ സ്ഥലം സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് സാമ്രാജ്യം സൃഷ്ടിച്ചെന്നാണ് വെളിപ്പെടുത്തൽ. പക്ഷേ, അതേക്കുറിച്ച് അന്വേഷണമേയില്ല. എ.ഐ ക്യാമറയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയെക്കുറിച്ച് വാർത്ത വന്നിട്ടും അന്വേഷണമില്ല. കെ ഫോൺ കരാറിലും ഇതേ ബന്ധുവിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണമില്ല. എന്നാൽ ഒരു തെളിവുമില്ലാതിരുന്നിട്ടും കെപിസിസി പ്രസിഡന്റിനെതിരേ വ്യാജ ആരോപണങ്ങളുണ്ടാക്കി കേസെടുത്തു. മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ സുധാകരനെതിരെ പെൺകുട്ടി മൊഴി നൽകിയെന്ന വ്യാജ വാർത്ത നൽകിയത് ദേശാഭിമാനി. പക്ഷേ, ഏഷ്യാനെറ്റിനെതിരെ കേസെടുത്ത പൊലീസ് ദേശാഭിമാനിക്കെതിരെ ഒരു നടപടിയുമെടുത്തില്ല.
വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നേതാവ് അൻസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ അൻസിലിനെതിരെ പൊലീസ് കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റുമായി ജോലി നേടാൻ ശ്രമിച്ച എസ്എഫ്ഐ നേതാവ് വിദ്യയെ വെറുതേ വിട്ട പൊലീസ്, വാർത്ത കൊടുത്ത ഏഷ്യാ നെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരേ കേസെടുത്തു.
ബ്രഹ്‌മപുരത്തെ കോടികളുടെ അഴിമതി നടത്തിയ കമ്പനിക്കെതിരെയോ സംരക്ഷിക്കാൻ ശ്രമിച്ച തദ്ദേശ മന്ത്രിക്കെതിരെയോ ഒരു നടപടിയുമില്ല. പക്ഷേ, അതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ എറണാകുളം സിറ്റി പൊലീസ് കേസെടുത്തു. സ്വർണക്കടത്തിൽ സ്വപ്ന സുരേഷ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ കേസില്ല. മുൻമന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്ക്, കെ.ടി ജലീൽ തുടങ്ങിയവർക്കെതിരേ അതീവ ഗുരുതര ലൈംഗീകാരോപണം ഉന്നയിക്കപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസാണ് ജോൺസൺ മാവുങ്കലിന്റെ പേരിൽ കെ. സുധാകരനെതിരേ വ്യാജ പോക്സോ കേസിനു തിടുക്കം കാണിച്ചത്.
കാട്ടാക്കട കോളെജിൽ ആൾമാറാട്ടം നടത്തി കൗൺസിലറായ എസ്എഫ്ഐ നേതാവ് നിയമങ്ങൾക്കു പുറത്ത്. വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്കു ശ്രമിച്ച വനിതാ നേതാവ് വിദ്യക്കു പാർട്ടിയുടെയും പൊലീസിന്റെയും സംരക്ഷണം. എന്നാൽ, മലബാറിലെ പ്ലസ് വൺ സിറ്റുകൾ വർധിപ്പിക്കാൻ സമരം ചെയ്ത എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു കൈവിലങ്ങണിയിച്ചു റോഡിലൂടെ നടത്തി കേരള പൊലീസ്.
കൂടുതൽ സിപിഎം നേതാക്കൾക്ക് കലിംഗ സർട്ടിഫിക്കറ്റ് എന്ന് മൊഴി വന്നിട്ടും കായംകുളം എംഎസ്എം കോളെജിലെ വ്യാജ രേഖ കേസ് ഇഴഞ്ഞു നീങ്ങുന്നു. കെ.പി.സി.സി ഓഫീസ് ആക്രമിച്ച കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ, എകെജി സെന്ററിൽ പടക്കം പൊട്ടിച്ചെന്നു പറഞ്ഞ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാസങ്ങളോളം വേട്ടയാടി. കൊടകര കുഴൽപ്പണം ഇടപാടിൽ ബി.ജെ.പി നേതാവിനെതിരായ കേസ് ഒത്തുതീർപ്പാക്കിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി പ്രതിപക്ഷത്തെ അസംഖ്യം നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി.
പറവൂർ മണ്ഡലത്തിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. എന്നാൽ, ലോക കേരള സഭയുടെ പേരു പറഞ്ഞ് വിദേശത്തു പോയി, തനിക്കൊപ്പം ഇരുന്ന് ഫോട്ടോ പിടിക്കുന്നതിന് ലക്ഷങ്ങൾ പിരിച്ച മുഖ്യമന്ത്രിയും നോർക്കയും അതിന്റെ കണക്കുപോലും ഇതേവരെ പുറത്തു വിട്ടില്ല.
പ്രതിപക്ഷ നേതാക്കളെപ്പോലെയാണ് മാധ്യമ പ്രവർത്തരെയും പൊലീസ് വേട്ടയാടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്ത നടപടി ഏറെക്കാലം മാധ്യമങ്ങൾ വിചാരണ ചെയ്തിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ ഉടമയുമായ ഷാജൻ സ്കറിയയെ ജയിലിലടക്കാനുള്ള നീക്കം തടഞ്ഞത് സുപ്രീം കോടതിയാണ്.
ജനാധിപത്യത്തിൽ ഭരണ കർത്താക്കൾക്ക് പ്രതിപക്ഷ ബഹുമാനവും മാധ്യമ ഭയവും അത്യന്താപേക്ഷിതമാണ്. നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരും ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഴുവൻ മുഖ്യമന്ത്രിമാരും ആ പാത സ്വീകരിച്ചവരാണ്. എന്നാൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രതിപക്ഷ ബഹുമാനമെന്നൊന്നില്ല. മാധ്യമ വിമർശനങ്ങളെ പുച്ഛിച്ചു തള്ളുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അതേ വഴിയിലാണു സഞ്ചരിച്ചിരുന്നത്.
ഇന്നു സ്ഥിതി മാറി. ഇലക്ഷൻ കമ്മിഷൻ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്‌ട്രീയ എതിരാളികളെ തകർക്കുന്നു. കേരളത്തിൽ സർക്കാരിന്റെ വരുതിയിലുള്ള ഏക സേനയായ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരതയ്ക്കു മറ പിടിക്കുകയും രാഷ്‌ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു. അതിനായി പൊലീസ് തലപ്പത്തെല്ലാം റാൻ മൂളുന്നവരെ മാത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. ആജ്ഞ ലംഘിക്കുന്നവരെ സോപ്പ് കമ്പനിയുടെയും വാഴപ്പിണ്ടി കോർപ്പറേഷന്റെയുമൊക്കെ തലപ്പത്ത് വെറുതേയിരുത്തി ശമ്പളം കൊടുക്കുന്നു. 1957ലെയും 67ലെയും സെൽഭരണ ഭീകരതയിലേക്കാണ് ഇപ്പോൾ കേരള പൊലീസിനെ ആട്ടിത്തെളിച്ചു കൊണ്ടു പോകുന്നത്. ഇത്തരം ഭരണകൂട വെല്ലുവിളികൾക്കെതിരായ ജനവികാരമാവും ഇന്നു സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധ മാർച്ച്.
Delhi
‘താനായിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനേ’; പിണറായി സ്തുതി ഗാനത്തിൽ വിമർശനവുമായി; വിഡി സതീശൻ
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള സ്തുതിപാടല്‍ ഗാനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തന്നെക്കുറിച്ചായിരുന്നെങ്കില് കേള്‍ക്കാതിരിക്കാന്‍ ഓടി രക്ഷപ്പെട്ടേനേയെന്ന് സതീശന് പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. ഇത്തരത്തിൽ സ്തുതിഗാനം ഉണ്ടാക്കി വരുന്നവരുടെ ഉദ്ദേശമെങ്കിലും മനസിലാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വാഴ്ത്തുപാട്ട് മുഖ്യമന്ത്രി ആസ്വദിക്കുന്നു. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കാണ് പുകഴ്ത്തുപാട്ടെന്നും സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായി വിശേഷിപ്പിച്ചുകൊണ്ടുള്ള വാഴ്ത്തുപാട്ടിനെതിരെയാണ് വിമർശനം. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിക്കുക.
സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ് പിണറായിയെന്നും പാട്ടിൽ പറയുന്നുന്നുണ്ട്.
Featured
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
ഗ്വാളിയര്‍: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഗ്വാളിയര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.
ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. കമ്യൂണിറ്റി പഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വീട്ടിലിരിക്കാന്‍ തനു വിസമ്മതിക്കുകയും സുരക്ഷയ്ക്കായി, അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നടത്തുന്ന സംരംഭമായ ഒരു വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിനിടെ മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.
പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അക്രമം തുടരുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം വീശി. മഹേഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.
മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Featured
കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി റിയാദ് കോടതി. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്. ഇത് ആറാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്.
കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26നു റഹീം ജയിലിലായത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്നു കഴിഞ്ഞ ജൂലൈ രണ്ടിനു റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹിമിന് ജയിൽ മോചനം സാധ്യമാകൂ.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login