ഇരട്ടക്കൊലയ്ക്കു പിന്നിലും സ്ത്രീധന കലഹം, പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം. പൂജപ്പുരയിലെ ഇരട്ട കൊലപാതകത്തിൽ പ്രതി അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൂജപ്പുര മുടവൻമുകളിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവർ ഇന്നലെ രാത്രിയാണ് കുത്തേറ്റു മരിച്ചത്. സുനിലിന്റെ മകളുടെ ഭർത്താവാണ് പ്രതിയായ അരുൺ.

ഭാര്യയുമായുള്ള കലഹമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. അരുണും ഭാര്യവീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സ്ത്രീധന കാര്യം പറഞ്ഞുള്ള കലഹവും പതിവായിരുന്നു. അരുണിന്റെ ഭാര്യ അപർണ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ അരുൺ ഭാര്യയോട് ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചപ്പോൾ ഭാര്യാപിതാവിനെയും ഭാര്യയുടെ സഹോദരനെയും കുത്തുകയായിരുന്നു.

രാത്രി 9 മണിയോടെയാണ് അരുൺ ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയത്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു ഇരുവരെയും കുത്തിയത്.

Related posts

Leave a Comment