സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,37,10,530 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

Related posts

Leave a Comment