Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

നിയമസംഹിതയെ രാഷ്ട്രീയ പകപോക്കലിനായി വളച്ചൊടിക്കരുത്
-കേരള എന്‍.ജി.ഒ അസോസിയേഷന്‍

Avatar

Published

on

തിരുവനന്തപുരം:രാഷ്ട്രീയ പകപോക്കലിനായി നിയമസംഹിതയെപ്പോലും വളച്ചൊടിക്കുന്നത് ജനാധിപത്യത്തിന്‍റെ വേരറുക്കുന്ന നടപടിയായി മാറുമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായം പറയുമ്പോള്‍ മര്യാദകേടിന്‍റെ അപകട സാധ്യത പുറത്തെടുക്കുകയാണ്. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അഭിപ്രായ പ്രകടനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍റെ ശാക്തീകരണത്തിന് അടിത്തറയിടുന്നത്.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോജിക്കാനും വിയോജിക്കാനും ഉള്ള അവകാശമാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. സമൂഹത്തിന്‍റെ ഉന്നതിയ്ക്കും ക്ഷേമത്തിനും ഉതകുന്ന വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങള്‍ ജനാധിപത്യത്തിന്‍റെ ശാക്തീകരണത്തിന് അനിവാര്യമാണ്.
മുന്‍കാലങ്ങളില്‍ ഫാസിസ്റ്റ് സമൂഹങ്ങള്‍ സെന്‍സര്‍ഷിപ്പ് പോലുള്ള കരി നിയമങ്ങള്‍ കൊണ്ടു വന്നതിന് തുല്യമായി പൊതു ധാരയില്‍ അഭിപ്രായ പ്രകടനം നിരോധിക്കാനായി നിയമനിര്‍മ്മാണത്തിന് ആലോചിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്‍റെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അതിന് കരുത്തു പകരുക മാത്രമേയുള്ളു. ജനാധിപത്യത്തേയും ഭരണഘടനാ മുല്യങ്ങളേയും കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, ജീവനക്കാരുടെ തടഞ്ഞുവച്ചിരിക്കുന്ന ക്ഷാമബത്തയും, ലീവ് സറണ്ടറും, ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്‍റ് വി.എസ്. രാകേഷ് അധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് ആന്‍റണി, എം.എസ്. അജിത് കുമാര്‍, പി.ജി. പ്രദീപ്, ജയപ്രകാശ്, ആര്‍.എസ്. പ്രശാന്ത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ​പവന് 800 രൂപ കുറഞ്ഞു

Published

on

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ
30.50 ആണ്.

പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

Featured