Connect with us
48 birthday
top banner (1)

Featured

കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ട: രാഹുൽ മാങ്കൂട്ടത്തിൽ

Avatar

Published

on

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന് ആരോപിച്ച് നിരപരാധികളായ പ്രവർത്തകർക്കെതിരെ കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
inner ad


ഏഴ് ലക്ഷത്തി അറുപത്തയ്യായിരത്തോളം ചെറുപ്പക്കാര്‍ വോട്ടെടുപ്പില്‍ പങ്കാളികളായ വിശാലമായ തിരഞ്ഞെടുപ്പില്‍ ഏതൊരു അന്വേഷണവും അന്വേഷണ ഏജന്‍സികള്‍ക്ക് നടത്താം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല. അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ ശക്തമായി തന്നെ പ്രതിരോധിക്കും. ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിറ്റിയെ ആക്ഷേപിക്കാന്‍ പറ്റുമോയെന്ന് ശ്രമിക്കുകയാണ് പിണറായി വിജയനും പാര്‍ട്ടിക്കാരും. ഇതിന് സുരേന്ദ്രന്റെ എല്ലാ വിധ പിന്തുണയുമുണ്ടെന്നും രാഹുൽ പറഞ്ഞു.


പാര്‍ട്ടി പ്രവര്‍ത്തകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കില്ല. കേരളത്തിലെ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. എഎ റഹീമിന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ. എഎ റഹീമിന്റെ കവചം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ട. ഹാക്കറുമായി ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെങ്കില്‍ ചേര്‍ത്ത് പിടിക്കില്ല. ഏത് യൂത്ത് കോണ്‍ഗ്രസ് നേതാവുമായാണ് ഹാക്കർക്ക് ബന്ധമെന്നുള്ളത് എന്നതിൻ്റെ തെളിവ് പുറത്തുവിടട്ടെ. അദ്ദേഹം ആരോപണം ഉന്നയിച്ച ആളുകള്‍ നിയമ നടപടുകളുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ നിയമനപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Advertisement
inner ad


പിണറായി വിജയന്‍ നടത്തുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് 140 ഏരിയ സമ്മേളനങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതടക്കമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ നാറിനാണംകെട്ട്‌ നില്‍ക്കുകയല്ലെ മുഖ്യമന്ത്രി. മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസിനെ തോണ്ടി നോക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റിപ്പോയി. നിങ്ങള്‍ നടത്തുന്ന ഏതൊരു അന്വേഷണത്തോടും സഹകരിക്കും. ഏതൊരു അന്വേഷണവുമായി മുന്നോട്ട് പോകാം. അതേസമയം നിങ്ങള്‍ ചെയ്യുന്ന രാഷ്ട്രീയ കൊള്ളരുതായ്മകള്‍ക്കെതിരായി അതിശക്തമായി തന്നെ കേരളത്തിലെ തെരുവോരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഉണ്ടാകും. ഒരു കേസുകൊണ്ടു പ്രതിരോധിക്കാമെന്ന് വിചാരിക്കേണ്ടെന്നും രാഹുൽ പ്രതികരിച്ചു.
ഈ വിഷയത്തിൽ പൊലീസ് നോട്ടീസ് നൽകിയോ എന്ന ചോദ്യത്തിന്, ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കിട്ടിയാല്‍ സഹകരിക്കും. ആരെങ്കിലും ഒളിവിലുണ്ടോയെന്ന് അറിയില്ല. പരാതി ലഭിച്ചത് അംഗത്വവുമായി ബന്ധപ്പെട്ട് മാത്രമാണ്. എഐസിസി നേതൃത്വത്തിന് ലഭിച്ച പരാതിയെ കുറിച്ച് അറിയില്ല. മറ്റു പരാതികളെ കുറിച്ചും അറിയില്ലെന്ന് രാഹുൽ വ്യക്തമാക്കി.

Advertisement
inner ad

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured