Connect with us
48 birthday
top banner (1)

Palakkad

പ്രതിഷേധങ്ങളെ തല്ലിത്തകർക്കാമെന്ന് കരുതേണ്ട: ഷാഫി പറമ്പിൽ എംഎൽഎ

Avatar

Published

on

യൂത്ത്കോൺഗ്രസ്‌ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


Advertisement
inner ad

പാലക്കാട്‌: ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ പൊലീസിനെയും ഡിവൈഎഫ്ഐ- സിപിഎം ക്രിമിനലുകളെയും ഉപയോഗിച്ച് തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട യൂത്ത്കോൺഗ്രസ് സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സ് എന്ന മറവിൽ നടത്തുന്ന ധൂർത്തിനും കൊള്ളയ്ക്കും എതിരായ പ്രതിഷേധത്തെ ഭയത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. സാധാരണ ജനങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. അത് നടത്തേണ്ടത് സർക്കാർ ചെലവിൽ അല്ല, മറിച്ച് പാർട്ടി ചെലവിൽ തന്നെ നടത്തണം. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനം തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. ഉദ്ഘാടന പ്രസംഗത്തിന് തൊട്ടു പിന്നാലെ പ്രകോപനം കൂടാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ കെ ഫാറൂഖ്, പ്രതീഷ് മാധവൻ, ഷെഫീക് അത്തിക്കോട്, അരുൺ കുമാർ, ജിതേഷ് നാരായണൻ,കെ എസ് യു ജില്ലാ പ്രസിഡന്റ്‌ നിഖിൽ കണ്ണാടി, ജില്ലാ ഭാരവാഹികളായ ജസീൽ, പി ടി അജ്മൽ, ലിജിത്ത്, പി ടി അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വത്സൻ, അമ്പിളി മോഹൻദാസ്, നിയോജക പ്രസിഡന്റുമാരായ ജയശങ്കർ,മനുപ്രസാദ്, നസീർ മാസ്റ്റർ, പി എസ് വിപിൻ, നവാസ്, സാജൻ, റിനാസ്, ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad

Kerala

പാലക്കാട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി സ്വദേശി രഞ്ജിത് ആണ് മരിച്ചത്. കൊല്ലങ്കോടിന് സമീപമുളള വീട്ടിൽ സർവ്വീസ് കണക്ഷൻ നൽകുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading

Kerala

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാംദിനം പിന്നിട്ടു

Published

on

പാലക്കാട്‌: അദ്ധ്യാപകരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനം പിന്നിട്ടു. മെഡിക്കൽ കോളേജ് കവാടത്തിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിരവധി നിവേദനങൾ നൽകിയെങ്കിലും പരിഹാരമാവാത്തതിനെ തുടർന്നാണ് മെഡിക്കൽ വിദ്യർത്ഥികൾ പ്രത്യക്ഷ സമര രംഗത്തിറങ്ങിയത് . സർക്കാർ നിരന്തരം വാഗ്ദാനം നടത്തുന്നതല്ലാതെ മെഡിക്കൽ കോളേജിനായി ഒന്നും ചെയ്യുന്നില്ല. മെഡിക്കൽ കോളേജ് ആരംഭിച്ച് 10 വർഷം പിന്നിടുമ്പൊഴും സ്ഥിര അദ്ധ്യാപക നിയമനം നടത്തുന്നില്ല. കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനം അദ്ധ്യാപനത്തിന് പ്രാപ്തമാവുന്നില്ല . അനദ്ധ്യാപകർ, പരിശോധന സംവിധാനങ്ങൾ, ശസ്ത്രക്രിയ സംവിധാനങ്ങൾ തുടങ്ങി യാതൊരു അടിസ്ഥാന സൗകര്യവും അധികൃതർ ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളേജിന്റെ മുൻ വശത്തുള്ള ഹൈവെയിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവർക്ക് പ്രഥമ ശിശ്രൂഷ നൽകാൻ പോലും സംവിധാനമില്ല. തെരഞ്ഞെടുപ്പിന്നെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി ഐപിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ നിശ്ചലമായി. മെഡിക്കൽ കോളേജിനായി അനുവദിക്കുന്നുണ്ടെന്ന് പറയുന്ന കോടികൾ എവിടെക്കാണ് പോവുന്നതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഫൈനൽ ഇയർ വിദ്യാർത്ഥികളായ ഗൗതം കൃഷ്ണ, ആദിത്യ, അഖിൽ , ഗ്രീഷ്മ, തനിമ, കൃഷ്ണ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Continue Reading

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published

on

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴിയിലാണ് അപ്രതീക്ഷിതമായി ഈശ്വരന്‍ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. പാഞ്ഞടുത്ത ആനയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഈശ്വരന്‍ 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. വൈദ്യപരിശോധനയിൽ ഈശ്വരന് വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Continue Reading

Featured