Service news
ആശ്രിത നിയമനം അട്ടിമറിക്കരുത് – ചവറ ജയകുമാർ

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആശ്രിത നിയമനം അട്ടിമറിക്കരുതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു .
സർവീസിൽ ഇരിക്കെ അകാലത്തിൽ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് അനുകമ്പാർഹമായ സാഹചര്യത്തിൽ ലഭിക്കുന്ന ആശ്രിത നിയമനം സാമൂഹിക സുരക്ഷയുടെ ഭാഗമാണ് .ഒരു കുടുംബത്തിൻറെ ആശ്രയം ഒറ്റയടിക്ക് ഇല്ലാതാകുമ്പോൾ അവകാശികൾക്ക് ലഭിക്കുന്ന ജോലി തികച്ചും ആശ്വാസമാണ് നൽകുന്നത്.
1970ൽ ആരംഭിച്ച ആശ്രിത നിയമന പദ്ധതി അനേകായിരം കുടുംബങ്ങൾക്ക് തൊഴിൽ നൽകാൻ സഹായിച്ചിട്ടുണ്ട്. സമാശ്വാസ പദ്ധതി പ്രകാരം ജോലി ലഭിക്കുന്നത് അവകാശികളുടെ യോഗ്യതയ്ക്ക് അനുസരിച്ചാണ്. പൊതുവിൽ നോക്കുമ്പോൾ നിയമനം ലഭിക്കുന്നത് മിക്കവാറും അടിസ്ഥാന തസ്തികളിലാണ്. അതുകൊണ്ടുതന്നെ മറ്റാരുടെയും അവകാശം കവർന്നെടുക്കുന്ന സാഹചര്യം ഇക്കാര്യത്തിൽ ഇല്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതയും ഇതിൽ ഉണ്ടാകുന്നില്ല.
ഈ പദ്ധതിയെ ഇല്ലാതാക്കാൻ ഒരു വർഷത്തിനുള്ളിൽ നിയമനം സ്വീകരിക്കണമെന്നും അല്ലാത്തവർക്ക് 10 ലക്ഷം രൂപ സമാശ്വാസ തുകയായി നൽകുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്.
ഓരോ വകുപ്പിലും ഉള്ള ഒഴിവിന്റെ അഞ്ച് ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റി വെച്ചിട്ടുള്ളത്. എന്നാൽ പല വകുപ്പുകളിലും ഇത്തരത്തിൽ നിയമനത്തിന് ഒഴിവ് ഇല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട് . അതുകൊണ്ടുതന്നെ ജോലി ലഭിക്കാൻ വൈകുന്നതും സ്വാഭാവികമാണ്.
അപേക്ഷകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സർക്കാരിൻറെ മെല്ലെപോക്ക് നയമാണ് . സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട വിഷയങ്ങളിൽ പോലും സമയബന്ധിതമായി തീരുമാനമെടുക്കാൻ തയ്യാറാകുന്നില്ല. ഇത് സമാശ്വാസ തൊഴിൽ പദ്ധതിയെ തന്നെ അട്ടിമറിക്കുന്ന സാഹചര്യത്തിലേക്ക് ആണ് നയിക്കുന്നത് .
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ അന്നേവരെ ഉണ്ടായിരുന്ന എല്ലാ അപേക്ഷകളിലും തീർപ്പു കൽപ്പിച്ചിരുന്നു . ആവശ്യത്തിന് സൂപ്പർ
ന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് ഒഴിവുകൾ നിലവിലില്ലാത്ത വകുപ്പുകളിൽ അദ്ദേഹം അവർക്ക് നിയമനം നൽകിയത് .
എന്നാൽ അത്തരത്തിലുള്ള ഒരു മാർഗ്ഗവും പരിശോധിക്കാതെ നേരിട്ട് സമാശ്വാസ പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് സർക്കാരിൻറെ നീക്കം.
ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ സമാശ്വാസമായി വാങ്ങിക്കൊണ്ട് ആനുകൂല്യങ്ങൾ ഉപേക്ഷിക്കണം എന്ന് പറയുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കുന്നതല്ല.
ഒരു കുടുംബത്തിൻറെ വരുമാനം പെട്ടെന്ന് ഇല്ലാതാകുമ്പോൾ 10 ലക്ഷം രൂപ ലഭിച്ചതുകൊണ്ട് ആ കുടുംബത്തിന് മുന്നോട്ടുപോകാൻ സാധിക്കുന്ന സാഹചര്യമല്ല കേരളത്തിൽ ഇന്ന് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള നിക്ഷിപ്ത താല്പര്യമാണ് സർക്കാരിൻറെ ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് സംശയിക്കണം.
ലോകമെമ്പാടും തൊഴിൽ നിയമങ്ങളുടെ ഭാഗമായി ആശ്രിതർക്കുള്ള സമാശ്വാസ തൊഴിൽദാന പദ്ധതി നിലവിലുണ്ട് .എന്നാൽ തൊഴിലാളി സർക്കാർ എന്ന് മേനി നടിക്കുന്ന ഭരണകൂടം ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങളെ പോലും നിരാകരിക്കുന്ന സാഹചര്യമാണ് നമുക്ക് കാണാൻ കഴിയുന്നത്
ഇത് അംഗീകരിക്കാൻ ആകില്ല .
ആശ്രിത നിയമനത്തിനുള്ള എല്ലാ അപേക്ഷകളിലും ഒരു വർഷത്തിനുള്ളിൽ തന്നെ ജോലി നൽകാൻ സർക്കാർ തയ്യാറാകണം.
ഒരു വകുപ്പിൽ ഒഴിവ് ലഭ്യമല്ലെങ്കിൽ അവർക്ക് ജോലി ലഭ്യമാക്കാനുള്ള മറ്റു മാർഗങ്ങളാണ് സർക്കാർ ആലോചിക്കേണ്ടത്.
ഇക്കാര്യത്തിൽ ജീവനക്കാരുടെ ആശങ്ക വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Service news
ജീവനക്കാരെ സർക്കാർ പണിമുടക്കിലേക്ക് തള്ളി വിടരുത്: KGOU

തൃശ്ശൂർ:ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളെയും നിരാശയിലാഴ്ത്തിയത് പോലെ സർക്കാർ സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ബജറ്റ് അവതരണ വേളയിൽ പെൻഷൻ പ്രായം ഉയർത്തൽ, അഞ്ചുഗഡു കുടിശികയായ ക്ഷാമബത്ത, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ എന്നിവ പ്രതീക്ഷിച്ച ജീവനക്കാർക്ക് ആക്സിഡന്റ് ഇൻഷുറൻസ് പോളിസി തുക ഇരട്ടിയായി വർധിപ്പിച്ച ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ലഭിച്ചത്. ജീവനക്കാരോട് ഇത്തരം വൈര്യ നിര്യാതന ബുദ്ധി കാണിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകേണ്ട സമയം അതിക്രമിച്ചു എന്ന് KGOU തൃശ്ശൂർ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരോട് ഈ സർക്കാർ ഇത്രയും വിദ്വേഷപരമായി പെരുമാറിയിട്ടും സർക്കാരിനെ പിന്തുണയ്ക്കുന്ന സർവീസ് സംഘടനകൾ 2002ലെ 31 ദിവസത്തെ പണിമുടക്ക് ഓർത്തെടുത്താൽ നന്നായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗം KGOU മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ ജെ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ: സി.ബി അജിത് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, ഷിബു ഷൈൻ, എ എൻ മനോജ്, ഇ. മുജീബ്, വി കെ മണി, ടി കെ ജോസഫ്, ശരത് മോഹൻ എന്നിവർ സംസാരിച്ചു
Ernakulam
ഐടിഐകളിൽ ശനിയാഴ്ച അവധിപ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ

കൊച്ചി:സിലബസ് പരിഷ്കരണത്തിന് ഭാഗമായി ഐടിഐകളിൽ പഠനസമയം കുറച്ചതുകൊണ്ട് ശനിയാഴ്ച ഐടിഐ അവധി പ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ കളമശ്ശേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു .അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ ആന്റണി സാലു, ജില്ലാ സെക്രട്ടറി ടി വി ജോമോൻ ,സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ ടി പി ജാനേഷ് കുമാർ ,ശ്രീ അരുൺ കെ നായർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് ,എംഡി സേവിയർ ,ശിവൻ ,എം എ എബി ,ജെ പ്രശാന്ത് ,ബേസിൽ വർഗീസ് ,ജില്ലാ ഭാരവാഹികളായ ബേസിൽ ജോസഫ് ,എസ് എസ് അജീഷ് ബ്രാഞ്ച് ഭാരവാഹികളായ എബി ആന്റണി, സഞ്ജയ് കുമാർ, മാക്സൺ മാർക്കോസ് അനിൽ പി ടി എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറിയും സെറ്റോ ചെയർമാനും മായ ശ്രീ കെ എസ് സുകുമാർ, സിറ്റി ബ്രാഞ്ച് പ്രസിഡൻ്റെ ശ്രീ കെ ആർ വിവേക് എന്നിവർക്ക് യാത്രയപ്പും നൽകി .
ഭാരവാഹികൾ ആയി എബി ആൻ്റണി (പ്രസിഡൻ്റ്) സഞ്ജയ് കുമാർ (സെക്രട്ടറി) മാക്സൺ മാർക്കോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
Ernakulam
ആശ്രിത നിയമനം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക:കെ ബാബു എം എൽ എ

കൊച്ചി:ജീവനക്കാർക്ക് ഡി എ , ലീവ് സറണ്ടർ, തുടങ്ങിയ വിവിധ അവകാശങ്ങൾ നിഷേധിക്കുന്നതോടൊപ്പം ആശ്രിത നിയമനം കൂടി നിർത്തലാക്കാനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ ബാബു എം എൽ എ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളിലേയും ജീവനക്കാർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരുന്ന സിറ്റി നിരക്കിലുള്ള 10% എച്ച് ആർ എ ഉടൻ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . എൻ ജി ഒ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് വി ആർ ബൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി . കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് , ജില്ല പ്രസിഡന്റ് ആന്റണി സാലു , ജില്ലാ സെക്രട്ടറി ടി വി ജോമോൻ , സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി പി ജാനേഷ് കുമാർ , എം ഡി സേവ്യർ , എം എ എബി , പ്രശാന്ത് ജനാർദ്ദനൻ, അനിൽ വർഗീസ്, വൈ ജോൺ കുമാർ , സനൽ ബാബു, പി എ തമ്പി , ജോസഫ് ജെൻസൻ ന്യൂനസ്, ലിജോ ജോണി, വി എൻ സജീവൻ, എ കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login