മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ഹൈക്കോടതി

കൊച്ചി : ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്ക് പരിഗണിച്ച്‌ സ്വമേധയ കേസ് എടുത്ത് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിച്ചപ്പോൾ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കോടതി ഇന്നും ആവര്‍ത്തിച്ചു. മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related posts

Leave a Comment