ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുത് ; റോഡിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി : ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൂടുതല്‍സമയം അനുവദിക്കില്ലെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് നടപടി. കുഴികള്‍ മരണകാരണമാണെന്നും എന്നാല്‍ അതില്‍ ഉത്തരവാദിത്തമില്ലെന്നും ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ നിലപാടെടുത്തു. ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി. റോഡുകളിൽ കുഴികൾ നിറയുമ്പോൾ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് കലക്ടര്‍മാരോടും കോടതി ചോദിച്ചു, അപകടം സംഭവിക്കാന്‍ കാത്തിരിക്കുകയാണോ നടപടിയെടുക്കാനെന്നും ഹൈക്കോടതി ചോദിച്ചു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്ന് കോടതി. ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും കരാറുകാരുടെ ചുമതലയാണെന്നും അതോറിറ്റി കോടതിയെ അറിയിച്ചു.

Related posts

Leave a Comment