കിറ്റ് കൊണ്ടാണ് അധികാരത്തിൽ വന്നതെന്ന് മറക്കരുത് : മോൻസ് ജോസഫ്

തിരുവനന്തപുരം : കേരളത്തിലെ അറുപതോളം റേഷൻ വ്യാപാരികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടും ഒരാശ്വാസ ധനം പോലും പ്രഖ്യാപിക്കാത്ത സർക്കാർ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു.ഓൾ കേരള റീട്ടെയ്ൽ റേഷൻഡീലേഴ്സ്  അസോസിയേഷൻ  സെക്രട്ടറിയേറ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഒൻപതാം ദിനത്തിലെ ധർണ ഉൽഘാടനം ചെയുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ പത്തു മാസത്തെ സൗജന്യ കിറ്റിന്റെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാതെ സേവനമായി കരുത്ണമെന്ന് പറയുമ്പോൾ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് ഈ കിറ്റ് കൊണ്ടാണെന്നുള്ള യാഥാർഥ്യം വിസ്മരിക്കരുതെന്നും   അദ്ദേഹം  കൂട്ടിച്ചേർത്തു .കോട്ടയം ജില്ല പ്രസിഡന്റ് വി ജോസഫ് അധ്യക്ഷത വഹിച്ചു.   പി ഉബൈദുള്ള  എം എൽ എ  മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി , ട്രഷറർ അബൂബക്കർ ഹാജി  എന്നിവർ സംസാരിച്ചു. പത്താം ദിവസമായ നാളത്തെ സമരം     സജീവ് ജോസഫ് എം എൽ  എ ഉൽഘാടനം ചെയ്യും    

Related posts

Leave a Comment