Connect with us
48 birthday
top banner (1)

News

‘വിഷു- റമദാന്‍ ചന്തകള്‍ തടയരുത്’; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവിന്റെ കത്ത്

Avatar

Published

on

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പ്രതിപാദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിവിശേഷം ഇപ്പോഴും തുടരുകയാണ്. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. പേരിന് മാത്രമാണ് സപ്ലൈകോ വിഷു- റമദാന്‍ ചന്തകൾ ആരംഭിച്ചത്.

Advertisement
inner ad

നികുതി ഭീകരതയിലും വിലക്കയറ്റത്തിലും പെടാപ്പാടുപെടുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Advertisement
inner ad

News

‘പരിവാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published

on

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും സജീവ് പി കെ യും ചേര്‍ന്നു നിര്‍മ്മിക്കുന്ന
പുതിയ ചിത്രമായ പരിവാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉത്സവ് രാജീവും ഫഹദ് നന്ദുവും രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, എ.രാജേന്ദ്രന്‍, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.ബിജിപാല്‍ സംഗീതം നിര്‍വ്വഹിക്കുന്നു.ഗാനരചന സന്തോഷ് വര്‍മ്മ.ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ഉണ്ണി നായര്‍ , ഷാബു പ്രൗദീന്‍, ശോഭന വെട്ടിയാര്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, അശ്വത്ത്‌ലാല്‍, ഹില്‍ഡ സാജു എന്നിവരാണ് മറ്റു അഭിനേതാക്കള്‍

ഒരു ക്ലീന്‍ എന്റര്‍ടൈനറായ ‘പരിവാറിന്റെ’ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു. എഡിറ്റിംഗ്: വി.എസ്. വിശാല്‍, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവില്‍കോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈന്‍: എം.ആര്‍. കരുണ്‍ പ്രസാദ്, പി ആര്‍ ഒ :എ എസ് ദിനേശ്,അരുണ്‍ പൂക്കാടന്‍.
സുധീര്‍ അമ്പലപ്പാടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ . ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ഡിസ്ട്രിബൂഷന്‍സും ശ്രീ പ്രിയ കമ്പൈന്‍സും ചേര്‍ന്ന് വിതരണം ചെയ്യുന്ന ചിത്രം 2025 മാര്‍ച്ച് 7-ന് തിയറ്ററുകളിലെത്തും.

Advertisement
inner ad
Continue Reading

News

ട്രംപിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം അടിയറവ് വെച്ച് മോഡി : റിയാദ് ഒഐസിസി

Published

on

റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയ സംഭവത്തിൽ റിയാദ് ഒഐസിസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

റിയാദ് സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. എൻ ആർ കെ മുൻ ചെയർമാനും ഒഐസിസി ഭാരവാഹിയുമായിരുന്ന അയ്യൂബ് ഖാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു .

Advertisement
inner ad

അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഒരു അന്താരാഷ്ട്ര കുറ്റവാളിയെ പോലെ ഇന്ത്യൻ പൗരൻമാരെ കൈകാലുകൾ ബന്ധിച്ച് കൊണ്ട് അമേരിക്കയുടെ പ്രതിരോധ വിമാനത്തിൽ കയറ്റി കൊണ്ട് ഇന്ത്യൻ മണ്ണിൽ ഇറക്കിയ സംഭവം ചരിത്രത്തിൽ തന്ന ആദ്യമായിട്ടാണന്നും, ഇത് രാജ്യത്തിന്റെ അഭിമാനത്തെ തന്ന മോഡി സർക്കാർ അടിയറവ് പറഞ്ഞിരിക്കുകയാണന്നും, മറ്റു രാജ്യങ്ങളുടെ മുന്നിൽ മോഡി ഗവൺമെന്റ് പരിഹാസ്യരാകാൻ അവസരം നൽകിയതായും റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.

സൗദിയിൽ നിതാഖാത്ത് പ്രഖ്യാപിച്ച് അതിന്റെ സമയപരിധി കഴിഞ്ഞതിന് ശേഷവും അനധികൃതമായി താമസിക്കുന്നവരെ അധികാരികൾ കണ്ടെത്തി അവരെയെല്ലാം മാന്യമായ രീതിയിൽ ഇടപ്പെട്ടുകൊണ്ട് യാത്രാ വിമാനങ്ങളിൽ കയറ്റി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് നാം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. അതോടൊപ്പം എന്തുകൊണ്ടാണ് ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രയാണം ദിനംപ്രതി ഉണ്ടാകുന്നത് എന്നതും നാം പരിശോധിക്കേണ്ടതുണ്ട്. മോഡി സർക്കാറിന്റെ ഭരണത്തിന് ശേഷം പുതിയ തൊഴിൽ മേഖലകൾ സൃഷ്ട്ടിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങളടക്കം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത് എന്നത് കൊണ്ട് തന്ന, ലക്ഷക്കണക്കിന് യുവതി യുവാക്കളാണ് ദിനംപ്രതി രാജ്യത്ത് തൊഴിൽ രഹിതരായി കഴിയുന്നത് എന്നത് നാം കാണാതെ പോകരുത്. അതുകൊണ്ട് തന്ന എന്ത് മാർഗ്ഗം തേടിയാണങ്കിലും അവർ മറ്റുജീവിതമാർഗ്ഗത്തിനായി പല വഴികളും തിരഞ്ഞെടുക്കുന്നു എന്നതും ഓർക്കേണ്ടതാണ്.

ഈ ഭ്രാന്തൻ നീക്കത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ രംഗത്ത് വരുന്നത് മുഴുവൻ ഇന്ത്യക്കാർക്കും അപമാനകരമാണ്. കാൽ നൂറ്റാണ്ട് മുൻപുള്ള ലോകരാഷ്ട്രീയ സാഹചര്യത്തിൽ ഒരു ജനാധിത്യ രാഷ്ട്രത്തിലും ഇന്ന് അമേരിക്ക സ്വീകരിക്കുന്നതു പോലുള്ള ഭരണകൂട നടപടി സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം നീങ്ങുന്നത്. ഇന്ത്യ ഭരിക്കാൻ ആണ്, അല്ലാതെ അമേരിക്കൻ ഭരണകൂടത്തിന് ദാസ്യവേല ചെയ്യാനല്ല, ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്ത് അധികാരം ഏൽപ്പിച്ചതെന്ന് ഇന്ത്യ ഭരിക്കുന്നവർ ഓർമിക്കേണ്ടിയിരിക്കുന്നു എന്നും തുടർന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisement
inner ad

ഭാരവാഹികളായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, മാള മുഹിയിദ്ധീൻ, ജോൺസൺ, നാദിർഷ റഹിമാൻ, വിൻസന്റ് തിരുവനന്തപുരം, ബഷീർ കോട്ടയം, ഹരീന്ദ്രൻ കണ്ണൂർ, ഉമർ ഷരീഫ്, സിജോ വയനാട്, അൻസാർ വടശ്ശേരിക്കോണം, ജംഷീർ തുവ്വൂർ, സൈനുദ്ധീൻ പാലക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ സ്വാഗതവും, സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

അശ്റഫ് മേച്ചേരി, നാസർ മാവൂർ,മുസ്തഫ പാലക്കാട്, സഫീർ ബുർഹാൻ, അൻസാർ വർക്കല,സാദിഖ് വടപുറം, അൻസാർ പാലക്കാട്, ഭദ്രൻ തിരുവനന്തപുരം, റിയാസ് തെന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

News

ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസ്

Published

on

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടമായ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏഴര കോടി ചെലവില്‍ 24,000 ചതുരശ്രയടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ഓഫീസ് ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍സി, ശശി തരൂര്‍ എംപി, കൊടികുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍, കെ. മുരളീധരന്‍, എംഎം ഹസ്സന്‍, ജില്ലയില്‍നിന്നുള്ള എംപിമാര്‍, കെപിസിസി ഭാരവാഹികള്‍, സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഓഡിറ്റോറിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ അര്‍ദ്ധകായ പ്രതിമക്ക് പുറമെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, ബി.ആര്‍. അംബേദ്ക്കര്‍, മൗലാന അബുല്‍കലാം, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സി.കെ. ഗോവിന്ദന്‍നായര്‍, കെ. കേളപ്പജി, മൊയ്തുമൗലവി, മുഹമ്മദ് അബഹ്ദുറഹിമാന്‍ സാഹിബ്, കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരുടെ ഛായാശില്പങ്ങളും ദേശീയ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ ആവിഷ്‌കാരവും ഓഫീസില്‍ സജ്ജമാക്കും. മുന്‍ ഡിസിസി പ്രസിഡന്റുമാരും, പ്രധാന നേതാക്കളുമായ ഡോ. കെ.ജി. അടിയോടി, എന്‍.പി. മൊയ്തീന്‍, എ. സുജനപാല്‍, പി. ശങ്കരന്‍, യു. രാജീവന്‍, സിറിയക് ജോണ്‍, എം. കമലം, കെ. സാദിരിക്കോയ, എം.ടി. പത്മ എന്നീ നേതാക്കളുടെ പേരില്‍ പ്രത്യേക ബ്ലോക്കുകള്‍ സജ്ജീകരിക്കും. കോണ്‍ഗ്രസ് രൂപീകരണം മുതലുള്ള പ്രസിഡന്റുമാര്‍, കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ മുഹമ്മദ്, എ.സി. ഷണ്‍മുഖദാസ്, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.പി. ഉമ്മര്‍കോയ, പി.വി. ശങ്കരനാരായണന്‍, മണിമംഗലത്ത് കുട്ട്യാലി, ഇ. നാരായണന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, അപ്പക്കോയ ഹാജി, വി.പി. കുഞ്ഞിരാമകുറുപ്പ്, വയലില്‍ മൊയ്തീന്‍കോയ ഹാജി, പി.ടി. തോമസ്, സുരേശന്‍ മാസ്റ്റര്‍ എന്നിവരുടെയും ജില്ലയിലെ മറ്റു പ്രമുഖ നേതാക്കളുടെയും ഛായാചിത്രം സജ്ജീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് , രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്‍, ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത്, എ. ഷിയാലി എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad

ബീച്ചില്‍ ‘ത്രിവര്‍ണ്ണോത്സവം’

ഡിസിസി ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ കോഴിക്കോട് ബീച്ചില്‍ ‘ത്രിവര്‍ണ്ണോത്സവം’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപം നല്‍കിയിരിക്കുന്നത്. കലാകായിക സാംസ്‌കാരിക പരിപാടികള്‍, ചരിത്ര സെമിനാര്‍, പുസ്തക മേള, ഭക്ഷ്യമേള, യുവജനവിദ്യാര്‍ത്ഥി സംവാദം, കര്‍ഷക സംവാദം, വനിത സംവാദം, സാംസ്‌കാരിക സംഗമം, സുഹൃദ്‌സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ പ്രശസ്തരായ പ്രതിഭകളുമായി സംവദിക്കാനുള്ള അവസരം വിവിധ സെഷനുകളിലായി ഒരുക്കും. ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കിയുള്ള രചനാമത്സരവും, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിക്കും.

Advertisement
inner ad

കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രസിഡന്റിന്റെ കഠിനാധ്വാനം : എം.കെ രാഘവന്‍ എംപി

ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിന്റെ കഠിനാധ്വാനവും സാഹസിക പ്രവര്‍ത്തനങ്ങളുമാണ് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ളത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കിയത് അണികളും നേതാക്കളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തിരിച്ച് വരവിന് പുതിയ ഓഫീസ് ഉണര്‍വേകും.

Advertisement
inner ad

സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്നത് പ്രവര്‍ത്തകര്‍ : അഡ്വ. കെ. പ്രവീണ്‍കുമാര്‍

ഏഴര കോടി ചെലവില്‍ 24,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20 മാസം കൊണ്ടാണ് ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയത്. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ മുതല്‍ പോഷക സംഘടനകളടക്കം ഒത്തൊരുമിച്ചാണ് ഓഫീസ് കെട്ടിടത്തിനായുള്ള ഫണ്ട് കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പണകുഞ്ചിയില്‍ ഉള്‍പ്പെടെ തുക സമാഹരിക്കപ്പെട്ടു.സാരി ചലഞ്ചും പായസ ചലഞ്ചും ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ സംഘടനകളും ആദ്യഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്നു. സുമനസുകളായവരും ഫണ്ട് നല്‍കി ഒപ്പം നിന്നതോടെയാണ് കുറഞ്ഞ കാലയളവില്‍ തന്നെ പാര്‍ട്ടി ഓഫീസ് ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

Advertisement
inner ad
Continue Reading

Featured