Connect with us
48 birthday
top banner (1)

Idukki

പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ട; ഡീൻ കുര്യാക്കോസ് എംപി

Avatar

Published

on

ഇടുക്കി: പിജെ ജോസഫിനെതിരായ  എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്‌ എംപി. പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവിൽ അല്ല താൻ ജീവിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെയും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വർഗീസിന്റെയും എംഎം മണിയുടെയും പാട്ട പറമ്പിൽ അല്ല തങ്ങൾ കിടക്കുന്നത്. ഇവർ പറയുന്നത് കേട്ട് പഞ്ച പുച്ഛമടക്കി നിൽക്കുന്നവർ ഉണ്ടാകുമെന്നും തന്നെ ആ കൂട്ടത്തിൽ പെടുത്തേണ്ടന്നും ഡീൻ കുര്യക്കോസ് കൂട്ടിചേർത്തു.

Idukki

രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Published

on

ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്.

Advertisement
inner ad
Continue Reading

Death

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെ കൊന്നു

Published

on

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗർഭിണിയായ പശുവാണ് ചത്തത്. കടലാർ വെസ്റ്റ് ഡിവിഷനിലാണ് സംഭവം. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു രാത്രിയിലും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്.കൊന്ന ശേഷം പുറകുവശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്.

Continue Reading

Idukki

കനത്തമഴ; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം

Published

on

ഇടുക്കി: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക്
നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. മഴ ശക്തമായതോടെയാണ് രാത്രി യാത്ര നിരോധിച്ചത്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Advertisement
inner ad
Continue Reading

Featured