Global
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് മികച്ച നേട്ടം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് മികച്ച നേട്ടം. സ്വിങ് സ്റ്റേറ്റുകളെല്ലാം കമല ഹാരിസിനെ കൈവിട്ടു. നാല്പതിലധികം സംസ്ഥാനങ്ങള്ളില് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ട്രംപ് മുന്നൂറിലധികം ഇലക്ടറല്‍ വോട്ടുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപ് 267 ഇലക്ട്രല്‍ വോട്ടുകളും കമല ഹാരിസ് 214 വോട്ടുകളുമാണ് നേടിയത്.
വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഫ്ലോറിഡയിലെ പാം ബീച്ച് റിസോര്‍ട്ടില്‍ ട്രംപിന്റെ വിജയാഘോഷം നടക്കുകയാണ്. സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം അലയടിച്ചു. ഇത് സുവര്‍ണയുഗമെന്നും അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയും പറഞ്ഞു. തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക്ക് വാച്ച് പാര്‍ട്ടിയിലെ പ്രസംഗം കമല ഹാരിസ് റദ്ദാക്കി. അതേസമയം കമല ഇന്ന് മാധ്യമങ്ങളെ കാണില്ല.
Kuwait
വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു
കുവൈറ്റ് സിറ്റി : രാജ്ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.
Global
ഗുകേഷിന്റെ വിജയത്തിനെതിരെ റഷ്യന്‍ ചെസ് ഫെഡറേഷന്
മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന് ഇന്ത്യന്‍ താരം ഡി ഗുകേഷിന് മുന്നില്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും ആരോപിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്.
റഷ്യന്‍ ചെസ് ഫെഡറേഷന് തലവന്‍ ആന്ദ്രെ ഫിലാത്തോവാണ് ഗുകേഷിന്റെ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി എത്തിയത്. സിംഗപ്പൂരിലെ സെന്റോസയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു. നിര്‍ണായക പതിനാലാം ഗെയിമിലെ 55-ാം നീക്കത്തില്‍ ഡിംഗ് ലിറന് വരുത്തിയൊരു അപ്രതീക്ഷിത പിഴവാണ് സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തില്‍ ഗുകേഷിന് വിജയവും ലോക ചാമ്പ്യന്‍ പട്ടവും സമ്മാനിച്ചത്. 55-ാം നീക്കത്തില്‍ എഫ് 4 കളത്തിലെ റൂക്കിനെ ലിറന് എഫ് 2 കളത്തിലേക്ക് നീക്കിയിരുന്നു.
ചെസില്‍ സമനില സാധ്യത മാത്രമുള്ള സാഹചര്യത്തില്‍ ലിറന് സംഭവിച്ച ഈ ഭീമാബദ്ധമാണ് ഗുകേഷിന് വിജയത്തിലേക്ക് വഴിവെട്ടിയത്. സുവര്‍ണാവസരം തിരിച്ചറിഞ്ഞ ഗുകേഷ് റൂക്കും ബിഷപ്പും കാലാളും മാത്രമുള്ള കളത്തില്‍ റൂക്കിനെ വെട്ടിമാറ്റാന്‍ ലഭിച്ച സുവര്‍ണാവസരം ഗുകേഷ് പാഴാക്കിയില്ല. തൊട്ടടുത്ത നീക്കത്തില്‍ ലിറന്റെ ഏക ബിഷപ്പിനെ വെട്ടിമാറ്റാന്‍ ഗുകേഷ് കരുനീക്കി. തൊട്ടടുത്ത നീക്കത്തില്‍ തനിക്ക് അധികമുള്ള ഒരു കാലാളിനെ എതിര്‍കളത്തിലെ അവസാന നിരയിലെത്തിച്ച് രാജ്ഞിയെ കളത്തിലിറക്കിയ ഗുകേഷ് കളി ജയിക്കുമെന്നുറപ്പിച്ചു. ഒടുവില്‍ 58ാം നീക്കത്തില്‍ ലിറന് അടിയറവ് പറഞ്ഞു.
അവസാന ഘട്ടത്തില്‍ ലിറന് വരുത്തിയ പിഴവ് സംശയാസ്പദമാണെന്നും രാജ്യാന്തര ചെസ് ഫെഡറേഷന് അന്വേഷണം നടത്തണമെന്നും ഫിലാത്തോവ് പറഞ്ഞു. അവസാന ഗെയിമില്‍ ചൈനസ് താരത്തിന്റെ നീക്കങ്ങള്‍ പലതും സംശയം ജനിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ഫെഡറേഷന് അന്വേഷണം നടത്തണമെന്നും ഫിലാത്തോവ് ആവശ്യപ്പെട്ടു. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഡിങ് ലിറന് വരുത്തിയ പിഴവ് സാധാരണ താരങ്ങള്‍ പോലും വരുത്താതാണെന്നും ഈ തോല്‍വി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നു ഫിലാത്തോവ് പറഞ്ഞു. 2023ല്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ യാം നിപോംനീഷിയെ തോല്‍പ്പിച്ചാണ് ഡിംഗ് ലിറന് ആദ്യമായി ലോക ചാമ്പ്യനായത്.
Kuwait
ഹ്രസ്വ സിനിമകളുടെ ആഘോഷംനോട്ടം 2024ന് തിരശീല വീണു !
കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ 11-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2024” ഡിസംബർ 6 വെള്ളിയാഴ്ച്ച ഡി പി എസ് സ്കൂൾ അഹമദിയിൽ അരങ്ങേറി. പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായ ചടങ്ങിനു അസോസിയേഷൻ ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ ‘യുവപ്രതിഭ’ പുരസ്കാരം മലയാള സിനിമാ ലോകത്ത് കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭ ശ്രീ വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തിപത്രം അസോസിയേഷൻ പ്രസിഡണ്ട് ബേബി ഔസേഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. ഫെസ്റ്റിവൽ ഡയറകടർ വിനോദ് വലൂപറമ്പിൽ കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ.സി എസ് വെങ്കിടേശ്വരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി സി അഭിലാഷ് എന്നിവർ സിനിമകളുടെ വിധി നിർണയം നടത്തി. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 2 സിനിമകളും, മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈറ്റിനു പുറമെ ഇംഗ്ലണ്ടിൽ നിന്നും, മറ്റു ജി.സി.സി.യിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു.
ഗ്രാൻഡ് ജൂറി അവാർഡ് മസർ നടുവത്തുവളപ്പിൽ സംവിധാനം ചെയ്ത ദി വൺ ലാസ്റ്റ് കിൽ നേടി. മികച്ച പ്രവാസി ഫിലിമിനും മികച്ച പ്രേക്ഷക ചിത്രത്തിനും ഉള്ള അവാർഡുകൾ മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത പാൽ & പൽ എന്ന സിനിമ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നിരോഷ് കൃഷ്ണ രാജേഷ് സംവിധാനം ചെയ്ത കട്ടുറുമ്പിനു ലഭിച്ചു. മികച്ച സംവിധായകൻ രാജീവ് ദേവനന്ദനം ( ഡി പാർട്ടിംഗ്), മികച്ച നടൻ നിതിൻ മാത്യു (ജനി), മികച്ച നടി രമ്യ ജയബാലൻ (ജനി/ ഭ്രമരം) & റീമ കെ മേനോൻ ( അവഞ്ച്/ ഇഞ്ചസ് എപാർട്).സ്ക്രീപ്റ്റ് സാബു സൂര്യചിത്ര (പൗലോസിന്റ് പാട്ടുകൾ), എഡിറ്റർ നിഷാദ് മുഹമദ് (ഓഡിഷൻ33). മികച്ച സിനിമാട്ടോഗ്രാഫർ ആയി അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ഷാജഹാൻ (സിംഫണി ഓഫ് എ ഷൂട്ടർ) തെരഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഡിസൈനർ വിഷ്ണു രഘു ( ഹന്ന ). പ്രൊഡക്ഷൻ ഡിസൈൻ അഭിൻ അശോക് ( ഹന്ന),മികച്ച ബാലതാരങ്ങൾ ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ് (ഭ്രമരം), നിരോഷ് കൃഷ്ണ രാജേഷ്(കട്ടുറുമ്പ്). ജൂറി സ്പെഷൻ മെൻഷൻ: സിനിമാട്ടോഗ്രാഫർ – കെവിൻ ബിനോയ് വറുഗീസ് (നാഹും) എന്നിവരുമായിരുന്നു അവാർഡ് ജേതാക്കൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ,ഡോ.സി.എസ് വെങ്കിടേശ്വരൻ, ഡോൺ പാലത്തറ, വി സി അഭിലാഷ് എന്നിവർ ചേർന്ന് അവാർഡ് ജേതാക്കൾക്കു അവാർഡ് നൽകി. പങ്കെടുത്ത എല്ലാ സിനിമകൾക്കും പാർട്ടിസിപ്പന്റ് മെമെന്റോ നൽകി.മെയിൻ സ്പോൺസർമാർക്ക് മെമെന്റോകളും കൈമാറി. ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശ്രീലാൽ ,ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,മഞ്ജു മോഹൻ, ശ്രീഹരി ,ജോഷി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ കെ.ജി നന്ദി പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login