Global
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ അമേരിക്കന്‍ ഭരണകൂടം യുഎസ് സൈനിക സമ്മാനങ്ങളില്‍ ഒന്നായ എഫ്-35 വില്‍ക്കാന്‍ തയ്യാറാണ്’ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘ഈ വര്‍ഷം മുതല്‍, ഇന്ത്യയിലേക്കുള്ള സൈനിക വില്‍പ്പന ഞങ്ങള്‍ കോടിക്കണക്കിന് ഡോളറായി വര്‍ദ്ധിപ്പിക്കും’ എന്നും ട്രംപ് പ്രധാനമന്ത്രി മോദിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അമേരിക്കയില്‍ താമസിക്കുന്ന ‘യഥാര്‍ത്ഥ നിയമവിരുദ്ധരെ’ ഇന്ത്യ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ‘മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ പൗരന്മാരുമായവര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ അവരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്’ മോദി പറഞ്ഞു.
ഇത്തരം അനധികൃതകുടിയേറ്റക്കാര്‍ വലിയ തട്ടിപ്പിന് ഇരയായിട്ടാണ് അമേരിക്കയിലേക്ക് എത്തിയതെന്നും മോദി വ്യക്തമാക്കി. ‘ഇവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവരെ വലിയ പ്രലോഭനങ്ങള്‍ നല്‍കി ചിലര്‍ ഇവിടെ എത്തിക്കുകയാണ്. അതിനാല്‍, മനുഷ്യക്കടത്തിനെതിരെ നമ്മള്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. മനുഷ്യക്കടത്തിനെതിരെ അതിന്റെ വേരുകളില്‍ നിന്ന് നശിപ്പിക്കാന്‍ യുഎസും ഇന്ത്യയും ഒരുമിച്ച് ശ്രമിക്കണം.’ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
2030 ആകുമ്‌ബോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.’ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്, എണ്ണ, വാതക വ്യാപാരത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാര്‍ വളരെ വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ പ്രധാനമന്ത്രി മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് തഹാവൂര്‍ റാണയെ വിട്ടുകിട്ടണമെന്നുള്ളത്. ‘ 2017 ല്‍, എന്റെ ഭരണകൂടം ക്വാഡ് സുരക്ഷാ പങ്കാളിത്തം പുനരുജ്ജീവിപ്പിച്ചു, ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയില്‍, യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണം പ്രധാനമന്ത്രിയും ഞാനും വീണ്ടും ഉറപ്പിച്ചു. ഇന്തോ-പസഫിക്കില്‍ സമാധാനം, സമൃദ്ധി, ശാന്തത എന്നിവ നിലനിര്‍ത്തേണ്ടത് വളരെ നിര്‍ണായകമാണ്’ ട്രംപ് പറഞ്ഞു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ്, ടെസ്ല മേധാവി എലോണ്‍ മസ്‌ക്, റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയോടൊപ്പം വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.
Kuwait
ഒരു ടീം ഒരു കുടുംബം അന്വര്ഥമാക്കി എൻ ബി ടി സി ഇഫ്താർ മീറ്റ് !

കുവൈറ്റ് സിറ്റി : എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ എന്‍ബിറ്റിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീന അബ്‌ദുല്ല കോര്‍പ്പറേറ്റ് ഓഫീസിലായിരുന്നു പരമ്പരാഗത രീതിയിലുള്ള ഇഫ്താർ സംഗമം. ചെയർമാൻ മുഹമ്മദ് നാസ്സർ അൽ ബദ്ധ, മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം, ഡയറക്ടര്‍മാരായ ഷിബി എബ്രഹാം, ബെന്‍സണ്‍ വര്‍ഗീസ് എബ്രഹാം, അഡിമിനിട്രേഷന്‍ മാനേജര്‍ മനോജ് നന്തിലത്ത്, മറ്റു മനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
തദ്ദേശീയ വ്യക്തിത്വങ്ങൾ, അഭ്യുദയ കാംഷികള്‍ കമ്പനി ഉദ്യോഗസ്ഥർ, ജീവനക്കാർ, ഇടപാടുകാർ , മാധ്യമ പ്രവർത്തകർ എന്നിങ്ങനെ നിരവധി പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. പ്രധാന ഉത്സവങ്ങള്‍ എല്ലാം ആഘോഷിക്കുന്ന കോർപ്പറേറ്റ് സ്ഥാപനമായ അവരുടെ ആപ്തവാക്യമായ ‘ഒരു ടീം ഒരു കുടുംബം’ എന്ന സങ്കൽപം ഇത്തരം ഒത്തുകചേരലിലൂടെ അന്വര്ഥമാക്കുകയാണ്.
Kuwait
കുവൈറ്റ് ഓ ഐസിസി രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ സി വേണുഗോപാൽ എം പിയ്ക്ക്!

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കോൺഗ്രസ് പ്രവർത്തകസമതി അംഗവും, സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയും, പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനുമായ പ്രിയപ്പെട്ട ശ്രീ കെ സി വേണുഗോപാൽ എം പിയ്ക്ക് സമ്മാനിക്കും. മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യുട്ടർ ഡോ ആസിഫ് അലി അദ്ധ്യഷനും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. 2025 മെയ് 9 ന് കുവൈത്തിൽ വച്ചു നടക്കുന്ന ‘വേണുപൂർണ്ണിമ’ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യു വിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി ദേശീയ രാഷ്ട്രീയത്തിൽ മലയാളിയുടെ അഭിമാനമായി മാറിയ കെ സി വേണുഗോപാലിന് കുവൈത്ത് ദേശിയ കമ്മറ്റിയുടെ പ്രഥമ പുരസ്കാരം നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്ഇത് സംബന്ധിച്ച് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

Kuwait
എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login