ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ തിളച്ച വെള്ളമൊഴിച്ച്‌ പൊള്ളിച്ചു

ഷാജഹാൻപുർ: ആൺകുട്ടിയ്ക്ക് ജന്മം നൽകാത്തതിന്റെ പേരിൽ ഭാര്യയെ തിളച്ച വെള്ളമൊഴിച്ച്‌ പൊള്ളിച്ച്‌ ഭർത്താവ്. ഭർതൃവീട്ടിൽ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. സഞ്ജു എന്ന യുവതിയ്ക്കാണ് ​ഗുരുതരമായി പരിക്കുപറ്റിയത്. ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭർത്താവ് സത്യപാൽ നിരന്തരമായി യുവതിയെ ഉപദ്രവിക്കുമായിരുന്നു. തുടർന്നാണ് ഓഗസ്റ്റ്‌ പതിമൂന്നിന് ഇയാൾ യുവതിയെ തിളച്ച വെള്ളമൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

സഞ്ജുവിനും സത്യപാലിനും നിലവിൽ മൂന്ന് പെൺകുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം. സ്വന്തം വീട്ടിൽ നിന്നും 50,000 രൂപ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞ് സത്യപാൽ സഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2013ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സഞ്ജു ഭർതൃവീട്ടിൽ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഭാര്യക്ക് ഇയാൾ ഭക്ഷണം പോലും നൽകാറില്ലെന്നും പൊലീസ് പറഞ്ഞു.

നിരന്തരമായ പീഡനങ്ങൾ ഉണ്ടായിട്ടും സഞ്ജു കുട്ടികളെ ഓർത്ത് തുടർന്നും ഈ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അങ്ങനെയാണ് ആഗസ്റ്റ് 13ന് സഞ്ജുവിൻറെ ദേഹത്ത് സത്യപാൽ തിളച്ച ചൂടുവെള്ളം ഒഴിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവം കേസായതോടെ സത്യപാൽ ഒളിവിൽ പോയിരിക്കുകയാണ്.

Related posts

Leave a Comment