തൃശൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.അമ്മയെ ഫോണിൽ വിളിച്ച്‌ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തത്.യുവതിയുടെ മരണം സ്ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കൾ പരാതി നൽകി. ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് പരാതി.ചെറുതുരുത്തി പൊലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്. സ്ത്രീധനം കൊണ്ടു വരാത്തതിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.2019ലാണ് ചെറുതുരുത്തി സ്വദേശി ക‌ഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച്‌ പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു.

Related posts

Leave a Comment