ഗാർഹിക പീഡനങ്ങൾക്കെതിരെ ഫെഫ്‌കയുടെ ബോധവൽക്കരണ ഹ്രസ്വചിത്രം

സ്ത്രീധന സമ്പ്രദായത്തിനും, ഗാർഹിക പീഡനങ്ങൾക്കുമെതിരെ ഫെഫ്‌കയുടെ ബോധവൽക്കരണ ഹ്രസ്വചിത്രം .1.25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നു.ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യൻ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്ര നിർമ്മാണത്തിൽ പങ്കാളിയാണ്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്തിരിക്കുന്നത്.ആരോഗ്യ മന്ത്രി വീണ ജോർജ്, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

Related posts

Leave a Comment