അമ്മായിഅമ്മയെ കടിച്ചു, അച്ഛനെ ഇടിച്ചു ; യുവതിക്ക് തടവും പിഴയും

തൃശൂർ: ഭർത്താവിന്റെ മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും. ഭർത്താവിന്റെ അമ്മയെ കടിച്ച്‌ പരിക്കേൽപ്പിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത കേസിലാണ് യുവതിക്ക് കോടതി ശിക്ഷ വിധിച്ചത്. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് എന്ന യുവതിയാണ് ഭർത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്.

അതേസമയം മിയ നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് ദീപു കെ തോമസിനെ വെറുതെവിട്ടു. ഹൈക്കോടതി നിർദേശപ്രകാരം ഇരു കേസുകളും ഒരുമിച്ച്‌ പരിഗണിക്കുകയായിരുന്നു കോടതി. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയായിരുന്നു ഭാർത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്. 2016 ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്ത് വീട്ടിൽ തോമസിനെയും ലൈലയെയും താമസിക്കുന്ന വീട്ടിലെത്തി മിയ ആക്രമിക്കുകയായിരുന്നു. ഭർതൃമാതാവിന്റെ ചുമലിൽ കടിച്ചു പരിക്കേൽപ്പിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്യുകയായിരുന്നു. മിയ കടിച്ചപ്പോൾ ചുമലിൽ നിന്ന് മാംസം പറിഞ്ഞു പോയതിന്റെ തെളിവ് കേസിൽ ഹാജരാക്കിയിട്ടുണ്ട്.എന്നാൽ സംഭവത്തിന് ശേഷം ദീപുവിനും മാതാപിതാക്കൾക്കുമെതിരെ യുവതി മണ്ണുത്തി പൊലീസിൽ സ്ത്രീധന പീഡന പരാതി നൽകുകയും ചെയ്തു. അതേസമയം സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.

Related posts

Leave a Comment