തെരുവ് നായയുടെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

തിരൂര്‍ :പുറത്തൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത് പുറത്തൂര്‍ കളൂര്‍ പുതുപ്പള്ളി പ്രദേശങ്ങളിലായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പുറത്തൂര്‍ സ്വദേശി തുമ്പത്ത് റഫീക്ക് അലി യുടെ മകന്‍ മുഹമ്മദ് റിഹാന്‍ (4), അലി മുളക്കപറമ്പില്‍ (68), സാബിറ പാലക്കല്‍ (40), വീട്ടിയാട്ടില്‍ മുഹമ്മദാലി (65), അനയ് കൃഷ്ണ പണ്ടാര വളപ്പില്‍(4), അധികാര വളപ്പില്‍ ഖദീജ (65), പ്രവീണ്‍കുമാര്‍ ഡേവിഡ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related posts

Leave a Comment