മര്‍ദിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തില്ല, ഡോക്റ്റര്‍ പ്രതിഷേധ സമരത്തില്‍

ആലപ്പുഴഃ കൈനകരിയിൽ വാക്സീൻ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിലെ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടറുടെ വേറിട്ട പ്രതിഷേധം. അവധി ദിവസമായിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി ജോലിചെയ്തും കൂടുതൽ വാക്സീൻ വിതരണം ചെയ്തുമാണ് മർദനമേറ്റ ഡോക്ടർ ശരത് ചന്ദ്രബോസിന്റെ പ്രതിഷേധം.

കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിലാണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

‘പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടിൽ തന്നെയുണ്ടെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരമെന്ന് ഡോക്ടർ ശരത് ചന്ദ്രബോസ് പറഞ്ഞു. പ്രതികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ ശ്രമിക്കുകയാണ്. അവരെ ജാമ്യത്തിലിറക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും ഡോ. ശരത്ചന്ദ്ര ബോസ് പറയുന്നു.

Related posts

Leave a Comment