Connect with us
fed final

News

അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു: ആരോഗ്യ മന്ത്രിക്കെതിരെ കെജിഎംഒഎ

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യ മന്ത്രിയുടെ നടപടിക്കെതിരെയാണ് രൂക്ഷമായ പ്രതികരണവുമായി കെജിഎംഒഎ രംഗത്തെത്തിയത്.സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകള്‍ തമസ്‌കരിച്ച് തിരുവല്ല താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിലും’ കെജിഎംഒഎ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉടനീളം നിലനില്‍ക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്‌നങ്ങളും കെജിഎംഒഎ പല പ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിലും ആരോഗ്യ മന്ത്രിയെ നേരിട്ടും അറിയിച്ചതാണ്. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വര്‍ധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ അറിയിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കാതെ, ആശുപത്രി മേധാവികള്‍ മറ്റു ഫണ്ടുകള്‍ കണ്ടെത്തി മരുന്നുകള്‍ വാങ്ങണം എന്ന നിലവിലെ നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി. സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് കൊടുത്തതിനു ശേഷം മറ്റു മാര്‍ഗങ്ങളിലൂടെ മരുന്നുകള്‍ വാങ്ങുന്നതും മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികള്‍ക്ക് ഓഡിറ്റ് തടസങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യവും നിലനില്‍ക്കുന്നു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകള്‍ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
വസ്തുതകള്‍ ഇതായിരിക്കെ കഴിഞ്ഞ ദിവസം മന്ത്രി തിരുവല്ല ആശുപത്രി സന്ദര്‍ശനത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍ വച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവെ ഡോക്ടര്‍മാരുടേതുള്‍പ്പടെ മാനവ വിഭവശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. ഇതിനു പുറമെ ഡോക്ടര്‍മാരുടെ നൂറ്റമ്പതോളം ഒഴിവുകള്‍ ദീര്‍ഘനാളായി നികത്താതെ നില്‍ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്ന വര്‍ഷകാല സമയത്ത് അധിക ഡോക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന രീതിയും ഈ വര്‍ഷം ഉണ്ടായിട്ടില്ല. ഒപി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികള്‍ ഉള്ള ഡോക്ടര്‍മാര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒപി യില്‍ ഉണ്ടായിട്ടും മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവല്ലയില്‍ നടന്ന സംഭവങ്ങള്‍ അമിത ജോലിഭാരം ആത്മാര്‍ത്ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തി ബലിയാടാക്കുന്ന സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹവും സാമാന്യനീതിക്കു നിരക്കാത്തതും ആണ്.ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കുകയും ഇല്ലെന്നും സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: വിപുലമായ ഒരുക്കങ്ങളുമായി കെപിസിസി

Published

on

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളുമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ 30ന് വൈക്കത്ത് അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനും രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജുവും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ നയിക്കുന്ന വിവിധ പ്രചരണ ജാഥകള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനം നടക്കുന്ന വൈക്കം ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരുന്ന രീതിയിലാണ് ജാഥ നടത്തുന്നത്. കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നാകും ജാഥ ആരംഭിക്കുക. 29ന് രാവിലെ ഒമ്പത് മണിക്ക് ആലുവ യുസി കോളജില്‍ മഹാത്മാഗാന്ധി നട്ട വൃക്ഷച്ചുവട്ടില്‍ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ എത്തിച്ചേരുന്ന ജാഥ ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനാണ് ജാഥ ക്യാപ്റ്റന്‍. 25ന് തമിഴ്നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്ന് ആരംഭിക്കുന്ന സ്മൃതി ജാഥ മുന്‍ പിസിസി പ്രസിഡന്റും എംഎല്‍എയുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ നയിക്കും. വി.ടി.ബല്‍റാമാണ് വൈസ് ക്യാപ്റ്റന്‍. 28ന് വൈകിട്ട് അഞ്ചുമണിക്ക് നവോഥാന സമ്മേളനം പാലക്കാട് നടക്കും. 27ന് അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച് വൈക്കത്തെത്തുന്ന കേരള നവോഥാന സ്മൃതിജാഥ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ജാഥ നയിക്കും. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 29ന് അയ്യങ്കാളി ഛായാചിത്രം ഏറ്റുവാങ്ങല്‍ സമ്മേളനം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

Advertisement
inner ad

29ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന മന്നത്തു പത്മനാഭന്‍ ഛായാചിത്രം ഏറ്റുവാങ്ങല്‍ സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 28ന് അടൂര്‍ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണ ജാഥ ചെട്ടിക്കുളങ്ങര ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി നയിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതി ചിത്ര ഘോഷയാത്ര ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്ന് ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍ എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്മാര്‍. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ നയിക്കുന്ന മലബാര്‍ നവോഥാന നായക ഛായാചിത്ര ജാഥ കോഴിക്കോട് നിന്ന് ആരംഭിക്കും. കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറിമാരായ കെ.എ.തുളസി, സോണി സെബാസ്റ്റ്യന്‍, ആലിപ്പറ്റ ജമീല എന്നിവരാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്മാര്‍. ഗുരുവായൂര്‍ സത്യാഗ്രഹ അനുസ്മരണ സമ്മേളനം 28ന് തൃശൂര്‍ ജില്ലയില്‍ ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. വൈക്കം സത്യാഗ്ര സമരം ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പതിനാല് ജില്ലകളിലും ‘വൈക്കം സത്യാഗ്രഹവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും’ എന്ന വിഷയത്തിലും ഇന്ത്യയിലെയും കേരളത്തിലെയും വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ജില്ലാതല ഉദ്ഘാടനങ്ങളും പ്രഭാഷണങ്ങളും ഇതോടൊപ്പം നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി മെയ്, ജൂണ്‍ മാസങ്ങളില്‍ വൈക്കം സത്യഗ്രഹ ചരിത്ര കോണ്‍ഗ്രസ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടക്കും. വര്‍ക്കലയില്‍ ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും നടത്തിയ സംഭാഷണ അനുസ്മരണ സമ്മേളനം നടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എറണാകുളത്ത് വൈക്കം സത്യാഗ്രഹ പ്രദര്‍ശനവും അന്തരാഷ്ട്ര ശില്‍പശാലയും നടക്കും. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മലബാര്‍ മേഖലാ സമ്മേളനം കോഴിക്കോട് നടക്കും. ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മഹാത്മാജീ സന്ദേശ പ്രഭാഷണങ്ങള്‍ നടത്തും. അന്താരാഷ്ട്ര സെമിനാറുകള്‍, കേരള നവോഥാനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടക്കും. കെപിസിസി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

സ്ലാബ് ഇടിഞ്ഞു വീണു ; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Published

on


കൊച്ചി: കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി കറുകുറ്റിയിലാണ് ഇരുനില വീടിന്റെ നിർമ്മാണത്തിനിടെ അപകടമുണ്ടായത്. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെ ഉണ്ടായ അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

Continue Reading

Kerala

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു

Published

on


കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി (79) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ വിദഗ്‌ദനായിരുന്നു.
കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു. 1996 ല്‍ ജഡ്ജി പദവി ലഭിച്ചെങ്കിലും ഉപേക്ഷിച്ചു. 1968 ലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ഹാജരായ ദണ്ഡപാണിയെ 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ആദരിച്ചിരുന്നു.

Continue Reading

Featured