ഡോക്ടർമാരുടെ ഉപവാസം ഒക്ടോബർ രണ്ടിന്

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് സെക്രട്ടേറിയറ്റ് പടിക്കൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഉപവാസ സമരം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്.

തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കും. ഇതിൻ്റെ ഭാഗമായി ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമിതി  തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും.

Related posts

Leave a Comment