ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

കടവന്ത്ര യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ഹെൽത്ത് സെന്ററിലെ ഡോക്ടർമാരായഡോ.സറീന മാത്യു , ഡോ സ്നേഹ എന്നിവരെ ആദരിച്ചു
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെന്തിൽ കടവന്ത്രയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഡി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. 57- ഡിവിഷൻ കൗൺസിലർ സുജാ ലോനപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ആശ്രയ ഫൗണ്ടേഷന്റ സഹായത്തോടെ പി പി ഇ കിറ്റുകളും മാസ്കും നൽകി.
വൈറ്റില കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി ആർ രാഗേഷ്, ബ്ലോക്ക് നിർവാഹക സമതി അംഗം ബിജോയ് ജോസ് , 54 ആം ഡിവിഷൻ പ്രസിഡന്റ് ജോൺ , ADS ചെയർപേഴ്സൺ നിഷ ജോൺ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോമോൻ കെ ജോൺ, ബൂത്ത് പ്രസിഡന്റ് മിഥുൻ വള്ളുവശ്ശേരി യൂത്ത് കോണ്ഗ്രസ് നേതാക്കളായ കാർത്തിക്, സതീഷ് എന്നിവർ പങ്കെടുത്തു ടി യോഗത്തിന് കിരൺ ദേവ് സ്വാഗതവും മൈക്കിൾ വിക്ടർ നന്ദിയും പറഞ്ഞു

Related posts

Leave a Comment