ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി

മലപ്പുറം : ഡിജിറ്റല്‍ ബാങ്കിംഗിന്റെ സ്വാധീനം കേരളത്തില്‍ എന്ന ഗവേഷണത്തിന് പ്രൊഫ: അഹമ്മദ് റിയാസിന് ഭാരതിയാര്‍ സര്‍വകലാശാല മാനേജ്‌മെന്റില്‍ പി.എച്ച്.ഡി ലഭിച്ചു. മുക്കം എം.എ.എം.ഒ കോളേജിലെ ഡോ: ടി.സി. സൈമണിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്‌റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയരക്ട്ടറായ അദ്ദേഹം മഞ്ചേരി സ്വദേശികളായ കുന്നുമ്മല്‍ മുഹമ്മദിന്റെയും പല്ലിക്കാടന്‍ സുബൈദയുടെയും മകനാണ്. ഭാര്യ ഡോ: തന്‍സീല്‍ (ഡെന്റല്‍ സര്‍ജന്‍), സഹോദരി പ്രൊഫ: ആസിയ ഷഹനാസ് (എം.ഇ.എസ്.മമ്പാട് കോളേജ്), സഹോദരന്‍ അഹമ്മദ് റിഷ്താസ് (എന്‍ജിനിയര്‍ യു.എ.ഇ). എ ഐ പി സി മലപ്പുറം ചാപ്്റ്റര്‍ സെക്രട്ടറികൂടിയാണ് അഹമ്മദ് റിയാസ്

Related posts

Leave a Comment