Connect with us
inner ad

Kerala

ഡോക്ടർ വന്ദന ദാസിന്റെ രക്തസാക്ഷിത്വത്തിൽ ഉത്തരവാദി പോലീസും ആരോഗ്യവകുപ്പും- ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്

Avatar

Published

on

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ് സേവനമനുഷ്ഠിച്ച യുവ ഡോക്ടർ വന്ധനാദാസിന് ജോലി സമയത്ത് ആക്രമിയുടെ കൊല കത്തിക്ക് ഇരയാകേണ്ടി വന്നത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വീഴ്ച എന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്. കാലാകാലങ്ങളായി ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ അഭിമുഖീകരിക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന പൈശാചികമായ സംഭവം. അടിയന്തര ചികിത്സ ആവശ്യമായ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തുടർക്കഥയായിട്ടും അതിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ പോലീസിനും ആരോഗ്യവകുപ്പിനും ഉണ്ടായ വീഴ്ചയാണ് യുവ ഡോക്ടറുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത്. ലഹരി സാധനങ്ങൾ വളരെ സുലഭമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇതിൻറെ ഉപയോഗം മൂലമുള്ള മാനസിക ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്നു എന്നുള്ള ത് വസ്തുതയാണ്. മാത്രമല്ല പല താലൂക്ക് ആശുപത്രികളിലും മാനസിക ആരോഗ്യ വിദഗ്ധൻമാരുടെ തസ്തികകൾ ഇല്ല എന്നുള്ളത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. യഥാർത്ഥ വസ്തുതകൾ ഇതാണ് എന്നിരിക്കെ മരിച്ച ഡോക്ടർക്കെതിരെ നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും ഡോക്ടർമാരുടെ ജീവനുപോലും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആ സ്ഥാനം ഒഴിയാൻ മന്ത്രി സന്നദ്ധത കാണിക്കണമെന്നും ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ജോസ് കുര്യൻ കാട്ടുകാരനും സംസ്ഥാന സെക്രട്ടറി ഡോക്ടർ ജയസൂര്യയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; എംഎം ഹസ്സൻ

Published

on

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎല്‍എ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകളെന്നും നെഹ്റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

Continue Reading

Choonduviral

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ ഡോക്ടര്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ പറഞ്ഞു.

എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ മടങ്ങിയത്. ജോണ്‍ ജോസഫ്, അഡ്വ.ബി. രാജശേഖരന്‍, അഡ്വ.വി.ഷുക്കൂര്‍, ബിന്ദു ജയന്‍, അനില്‍ തോമസ്സ്, ആര്‍.കെ.സുധീര്‍, കിഷോര്‍ ബാബു, എം.ആര്‍. ഹരികുമാര്‍, സി ജി ജയപ്രകാശ്, കെഎം രാജു, സാജന്‍ പനയറ, കീച്ചേരില്‍ ശ്രീകുമാര്‍, മോനച്ചന്‍, മുരളീധരന്‍ പിള്ള, സുജാത തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured