ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ പാടില്ല: നജീബ് കാന്തപുരം എം എല്‍ എ


പെരിന്തല്‍മണ്ണ :ഡോക്ടര്‍മാര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരം ആവശ്യപ്പെട്ടു.ഐ എം എ പെരിന്തല്‍മണ്ണ ശാഖയുടെ നേത്യത്വത്തില്‍ നടന്ന ഡോക്ടേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . പെരിന്തല്‍മണ്ണയിലെ 11 ആശുപത്രികളില്‍ നിന്ന് വിശിഷ്ട സേവനത്തിന് തെരഞ്ഞെടുത്ത നഴ്‌സുമാരെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. പി ശശിധരന്‍, ഡോ മറിയക്കുട്ടി എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വിശിഷ്ടാതിഥിയായി ‘ ഐ എം എ പ്രസിഡണ്ട് ഡോ.കൊച്ചു എസ് മണി ,സെക്രട്ടറി ഡോ ജയകൃഷ്ണന്‍, മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ: വി യു സീതി, സാമുവല്‍ കോശി, കെ എ സീതി . എ വി ജയകൃഷ്ണന്‍ ,ഷറഫുദീന്‍ നിലാര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി

Related posts

Leave a Comment