ശാസ്താംകോട്ടയിൽ പഞ്ചായത്ത് പ്രസിഡന്റിനുനേരെ അക്രമം അഴിച്ചുവിട്ട് ഡോക്ടറും സംഘവും ; പഞ്ചായത്ത് പ്രസിഡന്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ചതായി പരാതി.ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയാണ് ഡോക്ടർ ഗണേഷിന്റെ നേതൃത്വത്തിൽ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.പഞ്ചായത്തിലെ ഒരു വൃദ്ധ കിണറ്റിൽ വീണു മരണം സംഭവിച്ച് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്നും അതു ചോദ്യം ചെയ്തപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറും സംഘവും മർദിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പറഞ്ഞു.ശ്രീകുമാറിനെ പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment