ഹൊറർ സിനിമകൾ കാണാൻ ഇഷ്ടമാണോ? എന്നാൽ 95,000 രൂപ പ്രതിഫലം ഉറപ്പ്

കാശില്ലാത്തതിനാൽ സിനിമ കാണാൻ സാധിക്കാത്ത അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. എന്നാൽ സിനിമ കണ്ടാൽ കാശ് ഇങ്ങോട്ട് തരുമെങ്കിലോ. ഇത്തരം ഒരു ഓഫറുമായിട്ടാണ് ‘ഫിനാൻസ് ബസ്’ എന്ന കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

പക്ഷേ കാണുന്നത് സാധാരണ സിനിമകളല്ല, ഹൊറർ സിനിമകളാണ്!

ഇത് വരെ പുറത്തിറങ്ങിയ ഏറ്റവും പേടിപ്പിക്കുന്ന പതിമൂന്ന് സിനിമകൾ കണ്ട് അവരുടെ ‘ഹൊറർ മൂവി ഹാർട്ട് റേറ്റ് അനലിസ്റ്റ്’ ആകാം.

ഫിറ്റ്‌ബിറ്റ് ഉപയോഗിച്ച് ഹൊറർ സിനിമകൾ കാണുമ്പോൾ ഹൃദയമിടിപ്പ് നിരീക്ഷിക്കും .
ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ഹൊറർ സിനിമകൾ കുറഞ്ഞ ബജറ്റിനേക്കാൾ കൂടുതൽ ഭീതി നൽകുന്നുണ്ടോ എന്നറിയാനാണ് ശ്രമിക്കുന്നത് എന്നും കമ്പനി വ്യക്തമാക്കുന്നു.

പതിമൂന്ന് സിനിമകളാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.

സോ, അമിറ്റിവില്ല ഹൊറർ, എ ക്വയറ്റ് പ്ലേയ്‌സ് , എ ക്വയറ്റ് പ്ലേയ്‌സ് പാർട്ട് 2, കാൻഡിമാൻ, ഇൻസിഡെസ്, ദി ബ്ലയർ വിച്ച് പ്രോജക്റ്റ്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പ്യുർഗ്, ഹാലോവീൻ (2018), പാരാനോർമൽ ആക്റ്റിവിറ്റി, അന്നബെല്ലെ എന്നീ സിനിമകളാണ് കാണേണ്ടത്.

ഒക്ടോബർ 9 നും ഒക്ടോബർ 18 നും ഇടയ്ക്ക് ഈ പതിമൂന്ന് സിനിമകൾ കണ്ടു തീർക്കണം. പുതിയ അനലിസ്റ്റിന് 1300 ഡോളറും 50 ഡോളർ ഗിഫ്റ്റ് കാർഡും ഒരു ഫിറ്റ്‌ബിറ്റ് ട്രാക്കറും നൽകും.

Related posts

Leave a Comment