സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തി കുറിക്കരുത്; പി.സി. വിഷ്ണുനാഥ്

കുണ്ടറ: സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിക്കുറിക്കുവാനുള്ള ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കത്തിനെതിരെ പി.സി. വിഷ്ണുനാഥ് എം.എൽ.എ. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കടയിൽ കേന്ദ്ര സർക്കാർ ചരിത്ര വസ്തുതകൾ മാറ്റി കുറയ്ക്കുന്നതായി ആരോപിച്ച്‌സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. എം.എൽ.എ.സായാഹ്ന സദസിൽ അസോ. ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment