Bangalore
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കരുത്; അമിത് ഷാക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കർണാടകയിലെ മുസ്ലിങ്ങള്‍ക്കുള്ള നാലുശതമാനം സംവരണം റദ്ദാക്കിയ നടപടിയെ അനുകൂലിച്ചുള്ള പരാമർശത്തിലാണ് വിമർശനം. ‘‘മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു പ്രസ്താവന.
പൊതുപ്രവർത്തകർ പ്രസംഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കരുതെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയുടെ പരിധിയിലിരിക്കുന്ന വിഷയത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകനായ ദുഷ്യൻ ദാവെ ചൂണ്ടിക്കാട്ടി. സംവരണം റദ്ദാക്കിയത് ചോദ്യം ചെയ്ത അഭിഭാഷകനാണ് ദുഷ്യൻ ദാവെ. പിന്നാലെ വിഷയം കേട്ട ജസ്റ്റിസ് നാഗരത്‌ന ഇത്തരം പ്രസ്താവനകൾ ഉചിതമല്ലെന്നും കോടതി നടപടികളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കർണാടകയിൽ മുസ്ലിം സംവരണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് നിരന്തരം പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് അമിത്ഷാ. എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. 1971-ൽ കോടതി പരിഗണിച്ചിരുന്ന വിഷയത്തിൽ വാർത്താസമ്മേളനം നടത്തി പ്രതികരിച്ച ബംഗാൾ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച കാര്യം ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി.
Bangalore
‘ജൻ ദർശൻ, ഇത് കർണാടക മോഡൽ ജനസദസ്സ്’; ജനങ്ങളിലേക്ക് ഇറങ്ങി സിദ്ധരാമയ്യ

ബംഗളൂരു: കേരളത്തിൽ പോലീസ് ബന്ധവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘ജന സദസ്സ്’ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ ‘ജൻ ദർശനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി.

ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇത് രണ്ടാം തവണയാണ് ‘ജൻ ദർശൻ’ സംഘടിപ്പിക്കുന്നത്. പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തി നടപടികളും സ്വീകരിക്കുന്നുണ്ട്. നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ സഞ്ചരിക്കുന്ന ക്യാബിനറ്റുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് മലപ്പുറത്ത് എത്തി നിൽക്കുകയാണ്. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് ‘ജനസദസ്സ്’ തുടങ്ങിയതെങ്കിലും ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് സ്വീകരിക്കുന്നില്ല. സദസ്സിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരാതി സമർപ്പിച്ച് രസീത് കൈപ്പറ്റുക മാത്രമാണ് കഴിയുക. കാസർകോട് മുതൽ ഓരോ നിയോജക മണ്ഡലത്തിൽ എത്തുമ്പോഴും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം കേൾക്കുവാൻ മാത്രമാണ് പരാതിക്കാരുടെ വിധി. സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമായതിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ചെലവിൽ എൽഡിഎഫിന്റെ മുഖം മിനുക്കൽ നടപടികളളാണ് ജനസദസ്സിൽ നടക്കുന്നത്. അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സംഘടിപ്പിക്കുന്ന നവ കേരള ജനസദസ്സ് സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് ഇരുട്ടടി ആവുകയാണ്.
Bangalore
ചിക്കബെല്ലാപുരയിൽ കാർ ടാങ്കർലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 12 പേർ മരിച്ചു

ബംഗളൂരു: കർണ്ണാടകയിൽ ചിക്കബെല്ലാപുരയിൽ ടാറ്റാ സുമോ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപത്തായായിരുന്നു അപകടം. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറിയാണ് അപകടം. അപകടത്തിൽ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്. ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ദേശീയ പാത 44 ൽ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ കാറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം ഡ്രൈവർക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
Bangalore
ജെഡിഎസ് കർണാടക അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ദേശീയ നേതൃത്വം

ബെംഗളൂരു: ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതിനെതിരെ പരസ്യമായി നിലപാടെടുത്ത ജെഡിഎസ് കർണാടക അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ദേശീയ നേതൃത്വം. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കർണാടക ജെഡിഎസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സിഎം ഇബ്രാഹിമിനെതിരെ നടപടി സ്വീകരിച്ചത്. ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്ന് സിഎം ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.മതേതരമായി നിലകൊള്ളുന്നതിനാല്‍ ജെഡിഎസിലെ തന്‍റെ വിഭാഗമാണ് ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്‍റെ കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്.

ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ കേരളത്തിലെ ജെഡിഎസിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുമെന്നും ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് മാത്യു ടി തോമസ് അറിയിച്ചിരുന്നത്. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവാണ് സിഎം ഇബ്രാഹിം. നേരത്തെ കോണ്‍ഗ്രസ് വിട്ടാണ് സിഎം ഇബ്രാഹിം ജെഡിഎസില്‍ തിരിച്ചെത്തിയത്
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login