ഓൺലൈൻ ട്രാൻസ്ഫർ പ്രഖ്യാപനത്തിൽ ഒതുക്കരുത്: ചവറ ജയകുമാർ

തിരുവനന്തപുരം: ഭരണ സുതാര്യതയ്ക്കും സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്കും അനിവാര്യമായ ഓൺലൈൻ സ്ഥലം മാറ്റം പ്രഖ്യാപനത്തിൽ ഒതുക്കാതെ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിരന്തര ആവശ്യ പ്രകാരം വിവിധ മുണികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ  വാഗ്ദാനമായിരുന്നു ഓൺലൈൻ സ്ഥലം മാറ്റം. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി  ആറുമാസം പിന്നിട്ടിട്ടും ജീവനക്കാരുടെ ഡാറ്റാ ബേയ്‌സ് തയ്യാറാക്കാനോ  നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനോ  സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.  ജീവനക്കാരുടെ സര്‍വ്വീസ് വിവര ശേഖരണം സുപ്രധാന വകുപ്പുകളില്‍ പോലും ആരംഭിച്ചിട്ടില്ല.  രാഷ്ട്രീയ പ്രേരിതമായും അഴിമതിയ്ക്ക് കളമൊരുക്കുന്ന  തരത്തിലും മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുകയാണ്.  
മുഖ്യമന്ത്രിയുടെ നിയമസഭയിലെ  പ്രസ്താവനയ്ക്കു ശേഷവും ഇത്തരം സ്ഥലം മാറ്റങ്ങള്‍ നിര്‍ബാധം തുടരുകയാണ്.  അടുത്ത വര്‍ഷാരംഭത്തില്‍ത്തന്നെ ജീവനക്കാരുടെ സ്ഥലം
മാറ്റങ്ങള്‍ ഓൺലൈനായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അതുവരെ സ്ഥലംമാറ്റ നടപടികൾ നിർത്തിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment