‘ഓട്ടിസം ബാധിച്ച മകനുമായി വീടുവിട്ടിറങ്ങേണ്ട’ ; കൈത്താങ്ങായി ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്‌ : ഓട്ടിസം ബാധിച്ച മകനെയും കൊണ്ട് വീടുവിട്ടിറങ്ങേ ണ്ടിവരുമെന്ന ആശങ്കയിലായിരുന്നു പാലക്കാട് കണ്ണാടി സ്വദേശി സുജാതയും കുടുംബവും.മകന്റെ രോഗത്തിന് പുറമേ വീട് ജപ്തിയിലേക്ക് നീങ്ങിയതും കുടുംബത്തെ പ്രയാസത്തിലാക്കി.ഇവരുടെ ദുരവസ്ഥ മാധ്യമങ്ങളിൽ വാർത്തയായതിനു തൊട്ടുപിന്നാലെ ഷാഫി പറമ്പിൽ എംഎൽഎ കുടുംബത്തിന്റെ മുഴുവൻ സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു.എംഎൽഎയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ വിനേഷ്,കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ്,കെഎസ്‌യു ജില്ലാ സെക്രട്ടറി അജാസ് കുഴൽമന്ദം, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ കണ്ണാടി,അനീഷ് എന്നിവർ സുജാതയും മകനെയും കണ്ട് പിന്തുണ അറിയിച്ചു.

Related posts

Leave a Comment