Connect with us
48 birthday
top banner (1)

Kerala

ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Avatar

Published

on

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഉപതെരഞ്ഞെടുപ്പും ജനങ്ങളുടെ നിത്യജീവിതവും തമ്മിൽ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം കമ്മിഷനോട് ആവശ്യപ്പെട്ടു.

കത്ത് പൂർണ

Advertisement
inner ad

കത്ത് പൂർണരൂപത്തിൽ:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടെന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു.

Advertisement
inner ad

ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാൻ പാടില്ല. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തിൽ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ നൽകുന്ന പദ്ധതിയിൽ നിന്നും കോട്ടയം ജില്ലയെ തൽക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured