Kerala
വോട്ടവകാശം കൂടി സർക്കാർ ജീവനക്കാർക്ക് നിഷേധിക്കരുത് – ചവറ ജയകുമാർ
തിരുവനന്തപുരം: ജനാധിപത്യ ഭരണക്രമത്തിൽ സർക്കാർ ജീവനക്കാരായിപ്പോയി എന്ന കാരണത്താൽ വോട്ടവകാശം കൂടി നിഷേധിക്കരുതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ നാലുവർഷമായി ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവച്ചിരിക്കുന്നതിനാൽ ജീവനക്കാർ എതിരായി വോട്ടു ചെയ്യുമെന്ന ഭീതിയിലാണ് ഇത്തരം കരിനിയമങ്ങൾ പടച്ചുണ്ടാക്കുന്നത്.
ജനാധിപത്യ ഗവൺമെൻ്റുകൾ ജനങ്ങളുടെ അഭിപ്രായത്തിലാണ് നിലനിൽക്കുന്നത്. കൊളോണിയലിസത്തിൻ്റെ തിരുശേഷിപ്പുകളായ കാലഹരണപ്പെട്ട സർവ്വീസ് ചട്ടങ്ങൾ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (a) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം പൗരൻമാർക്ക് ഉറപ്പു നൽകുന്നു. മാറി മാറി വന്ന സർക്കാരുകൾക്കെതിരെ നിരന്തര സമരപോരാട്ടങ്ങളിലൂടെയാണ് ജീവനക്കാരും അധ്യാപകരും അവരുടെ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. പണിമുടക്കും ലാത്തി ചാർജും എസ്മയും ശമ്പള പിടിച്ചുപറിയും നേരിട്ടവരാണ് സർക്കാർ ജീവനക്കാരെന്നും ചവറ ജയകുമാർ പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് ഇന്ന് സർക്കാർ സർവ്വീസ് തന്നെ നിലനിൽക്കുന്നത്. കോവിഡ് കാലത്ത് ഭരണ നിർവ്വഹണം നടത്തി വന്നത് തന്നെ ഇത്തരം മാധ്യമങ്ങളെ ഉപയോഗിച്ചാണ്. വിദ്യാഭ്യാസ രംഗത്ത് പഠന മാധ്യമമായി ഇത് മാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ക്ലാസ് തിരിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശം നൽകിവരുന്നു.തൊഴിൽ, ബിസിനസ്, ബാങ്കിംഗ്, ഗതാഗതം, ആരോഗ്യം തുടങ്ങി സമസ്ത മേഖലയും പൂർണമായും ഇതിൻ്റെ നിയന്ത്രണത്തിലാണ്. ജീവനക്കാരുടെ സർവീസ് സംബന്ധമായ കാര്യങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്തു. വകുപ്പുകൾ തിരിച്ച് സർക്കാർ തന്നെ പേജുകളും ഗ്രൂപ്പുകളും സജീവമായി മുന്നോട്ട് കൊണ്ടു പോകുന്നു. ഭരണ സംവിധാനം ഓൺലൈനായി മാറിക്കൊണ്ടിരിക്കുന്നു. കാലമിത്രയും മാറിയിട്ടും ഇത് കാണാൻ കഴിയാത്തവർ ഇത് വഴി മുന്നോട്ട് വയ്ക്കുന്നത് ഫാസിസമാണ്. കരിനിയമങ്ങൾ ഒന്നൊന്നായി അടിച്ചേൽപ്പിക്കുന്നവർ നവോത്ഥാനവും പുരോഗമനവും പറഞ്ഞ് മേനി നടിക്കുന്നു. പരിഷ്കൃത സമൂഹത്തെ കാളവണ്ടിയുഗത്തിലേക്ക് തള്ളിവിടരുത്. സർക്കാരിരെ വിമർശിച്ചതിൻ്റെ പേരിൽ നൂറ് കണക്കിന് ജീവനക്കാരെ കഴിഞ്ഞ ഏഴ് വർഷമായി സസ്പെൻറ് ചെയ്തു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ അധ്യാപകൻ കേസിൽ നിന്നൊഴിവായി. രാഷ്ടീയ പ്രേരിതമായ സ്ഥലം മാറ്റം നടക്കുന്ന സംസ്ഥാനമാണിത്.രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം മൂലം ആത്മഹത്യകളും നടക്കുന്നു. 3 ലക്ഷം പേർ പിൻവാതിൽ നിയമനം നേടിയിട്ടുള്ളതായി സർക്കാരിൻ്റെ കണക്കുകളിൽനിന്ന് വ്യക് തമാണ്. ജീവനക്കാരെ ജനാധിപത്യ സംവിധാനത്തിൻ്റെ നിലനിൽപ്പിനാധാരമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യമനുവദിക്കുകയാണ് വേണ്ടത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊണ്ട് പ്രവർത്തന ശൈലിയിൽ അനിവാര്യമായ മാറ്റം വരുത്താൻ തയ്യാറാകണം. സമാനതകളില്ലാത്ത വിലക്കയറ്റമാണ് സംസ്ഥാത്തുള്ളത്. ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം മരവിപ്പിച്ചിട്ട് നാലു വർഷമായി.ആനുകൂല്യങ്ങൾ ചോദിക്കാതിരിക്കാനുള്ള അടവുനയം വിപ്പോവില്ല. ജീവനക്കാർ സർക്കാരിൻ്റെ അടിമകളല്ല.ജനങ്ങളുടെ സേവകരാണെന്നുംഅദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.
Alappuzha
ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.
Kerala
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login