Connect with us
48 birthday
top banner (1)

Kerala

മുഖ്യമന്ത്രിയുടെ ഫ്ളെക്സ് മാറ്റേണ്ട;
മറ്റുള്ളവയ്ക്ക് 5000 രൂപ പിഴയിടുന്നു

Avatar

Published

on

തിരുവനന്തപുരം: കേരളീയത്തിന്റെയും നവകേരള സദസിന്റെയും പേരിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രമുള്ള ഫ്ളെക്സ് ബോർഡുകൾ നാടെമ്പാടും നിരന്നിരിക്കെ അവ ഒഴികെയുള്ള മറ്റ് പ്രചരണ ബോർഡുകൾക്കും പരസ്യ ഫ്ളെക്സുകൾക്കും 5000 രൂപ പിഴ. പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്രചരണ ബാനറുകളും ഫ്ളെക്സ് ബോർഡുകളും നീക്കാനുള്ള തദ്ദേശ ഭരണവകുപ്പിന്റെ സർക്കുലറിന് പിന്നാലെയാണ് സർക്കാരിനെ പ്രകീർത്തിക്കുന്നതും മുഖ്യമന്ത്രിയുടെ മുഖമുള്ളതുമായ ഫ്ളെക്സ് ബോർഡുകൾ മാറ്റാതെയാണ് മറ്റുള്ളവയ്ക്കെതിരെ പിഴ. അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും സ്ഥാപിച്ചതിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരം കോർപറേഷനിൽ 62 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തി.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഓരോന്നിനും പിഴ ചുമത്തുന്നത് കൂടാതെ അവ സ്ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച മുനിസിപ്പാലിറ്റി നിയമത്തിലെ (1999) വ്യവസ്ഥപ്രകാരമാണ് പിഴ. ഇതിനു പുറമേ, തദ്ദേശ സ്ഥാപന അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങൾക്ക് അപകടം വരുത്തുന്ന നടപടികൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരിക്കും കേസ്.
ഹൈക്കോടതി നിർദേശാനുസരണം രൂപീകരിച്ച കമ്മിറ്റികളാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതിയും ജില്ലാ തലത്തിൽ നിരീക്ഷണ സമിതിയും കഴിഞ്ഞ വർഷം ഡിസംബറിൽ രൂപീകരിച്ചു. ഇവ പരാജയമാണെന്നു കോടതി ഈ വർഷം ജനുവരിയിൽ വിലയിരുത്തി. തുടർന്ന്, കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ഉടനടി പിഴ ഈടാക്കി പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കാൻ കഴിഞ്ഞ മാസം നിർദേശിച്ചതോടെയാണ് ഇപ്പോഴത്തെ ഉത്തരവ്.
പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണു ചട്ടം. ബോർഡുകളുടെ വിസ്തീർണവും മറ്റും വ്യക്തമാക്കി സ്കെച്ച് നൽകുന്നത് ഉൾപ്പെടെ നടപടിക്രമമുണ്ട്. എന്നാൽ, ഇവ പാലിക്കാറില്ല. നാലു വർഷത്തിലേറെയായി ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നിയമനടപടികൾ നടക്കുകയാണ്.

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured