‘ഏതന്വേഷണവും വെച്ചോളൂ’ ; നേരിടാൻ ഞാൻ തയ്യാർ : കെ സുധാകരൻ

കണ്ണൂർ: ‘ഏതന്വേഷണവും വെച്ചോളൂ’ നേരിടാൻ ഞാൻ തയ്യാറാണെന്ന് കെ സുധാകരൻ. വിജിലൻസ്​ അന്വേഷണം വെച്ചോട്ടേ, ജുഡീഷ്യൽ അന്വേഷ​ണം വെച്ചോ​ട്ടേ, സി.ബി.സിഐ.ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജൻസികളോ അന്വേഷിച്ചോട്ടേ, ഐ വിൽ ഫേസ്​ ഇറ്റ്​. അ​ത്​ എൻറെ കൂടി ആവശ്യമാണ്​. എൻറെ പൊതുജീവിതത്തിനുമുന്നിൽ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത്​ ഇട്ട്​ മൂടാതിരിക്കാൻ ഏക മാർഗം ​ സത്യാവസ്​ഥ പുറത്തുവരിക എന്നതാണ്​. അതിനെ ഞാൻ വെൽക്കം ചെയ്യുന്നു -സുധാകരൻ പറഞ്ഞു.

‘ഈ മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന്​ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്​. എത്ര കാലം ഞാൻ അംഗരക്ഷകരുടെ സംരക്ഷണയിൽ ജീവിച്ചിട്ടുണ്ട്​. ജീവിതത്തിൽ നിന്ന്​ തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്​ട്രീയ പാർട്ടി അത്​ നടക്കില്ലെന്ന്​ കണ്ടപ്പോൾ കേസുകളിൽപെടുത്തി എൻറെ രാഷ്​ട്രീയ പ്രവർത്തനത്തിന്​ തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ ഇ​തൊന്നും എന്നെ ഏശുന്ന വിഷയമല്ല. മനസ്സാ വാചാ കർമണാ ഞാൻ സംശുദ്ധ രാഷ്​ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്​തിയാണ്​. എൻറെ ജീവിതത്തിൽ ഒരു കറുത്ത കുത്ത്​ ആർക്കും കണ്ടുപിടിക്കാനാവില്ല. ഏത്​ ആരോപണത്തെക്കുറിച്ചും ഏത്​ സി.ബി.സി.ഐഡിയും അന്വേഷിച്ചോ​ട്ടെ. അന്വേഷിച്ച്‌​ വസ്​തുനിഷ്​ടമായ കാര്യം സമൂഹത്തിന്​ മുന്നിൽ കൊണ്ടുവര​ട്ടെ. അത്​ എനിക്കും കിട്ടുന്ന അവസരമാണ്​’ -സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട്​ വ്യക്​തമാക്കി.

എല്ലാ ​അന്വേഷണത്തിന്​ പിറകിലും മുഖ്യമന്ത്രിയാണ്​. മുഖ്യമന്ത്രി അറിയാതെ ഇത്തരം കേസൊന്നും അന്വേഷിക്കില്ലെന്ന്​ സാമാന്യബോധമുള്ളവർക്ക്​ അറിയാം. ഇതിന്​ മുകളിൽ ഉള്ള ഏജൻസിയെ വെച്ച്‌​ അന്വേഷിക്കുന്നുണ്ടെങ്കിൽ അതുമായും സഹകരിക്കും -സുധാകരൻ പറഞ്ഞു.

Related posts

Leave a Comment