ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയ്ക്ക് കുഞ്ഞിന്‍റെ സാംപിൾ ശേഖരിച്ചു; സമരപ്പന്തലിൽ ബോധരഹിതയായി വീണ് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങി. കുഞ്ഞിന്‍റെ സാംപിളാണ് ആദ്യം ശേഖരിച്ചത്. കേസിൽ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാകും. കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെയും തന്‍റെയും ഡിഎൻഎ പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കാണാന്‍ ഇതുവരെ സമ്മതിച്ചില്ല. ഡിഎന്‍‌എ പരിശോധനയ്ക്ക് മുന്‍പ് കുഞ്ഞിനെ കാണണം. തന്‍റെ കുഞ്ഞിനെ തന്നെ പരിശോധനയ്ക്ക് എത്തിക്കുമെന്ന് എന്താണ് ഉറപ്പ്. ഇത്രയും ചെയ്തവർക്ക് പരിശോധനയിൽ തിരിമറി നടത്താനാവും. വ്യക്തിവൈരാഗ്യം കൊണ്ടാണ് പരിശോധന വൈകിപ്പിക്കുന്നതെന്നും അനുപമ പറഞ്ഞു. അതിനിടെ ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലിൽ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി.

Related posts

Leave a Comment